in

വിമർശിച്ചവർ കണ്ണുതുറന്ന് കണ്ടോളൂ ഇതാണ് റിയൽ പ്രിഥ്വി ഷോ

എല്ലാ ക്രിക്കറ്റ് വിദഗ്ദ്ധരും ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാർ എന്ന് ഒരു പോലെ വാഴ്ത്തുന്നു. ഇംഗ്ലണ്ട് ടൂറിലുള്ള ടീം മാനേജ്മെന്റ് പകരക്കാരൻ ഓപ്പണറായി ഇയാളെ വേണമെന്ന് പറയുന്നു.

അയാളുടെ കളി കണ്ടവർക്ക് ആ സ്പെഷ്യൽ ടാലന്റ് ബോധ്യമായിട്ടുണ്ടാവും. സേവാഗിനോളം ആയിട്ടില്ലെങ്കിലും ഫോറുകളാൽ മാലപ്പടക്കം തീർത്ത് തുടങ്ങുന്ന ആ സേവാഗിയൻ ശൈലി വീണ്ടുമൊരിക്കൽ കൂടി കൊണ്ടു വരാൻ ഈ ചെറുപ്പക്കാരന് സാധിക്കും എന്നുറപ്പാണ്.

ഭാവിയിൽ ഇന്ത്യയുടെ മൂന്നു ഫോർമാറ്റുകളിലും മികച്ച ബാറ്റ്സ്മാനായി മാറാൻ വേണ്ടുവോളം ടാലന്റ് അയാൾക്കുണ്ട് – പൃഥി ഷാ

ആറാം ഓവറില്‍ അയാള്‍ മടങ്ങുകയാണ്…
ബാക്കി ഉള്ളവര്‍ക്കും കൂടി കുറച്ച് റണ്‍സ് എടുത്തോട്ടേ എന്ന് കരുതി ആവും..
ബാറ്റിങിനനുകൂലമായ, ബോള്‍ ബാറ്റിലോട്ട് വരുന്ന ഒരു പിച്ചില്‍.. ന്യൂ ബോള്‍ ബൗളേഴ്സിനെ അവരുടെ ലൈനില്‍ എങ്ങിനെ ബാറ്റ് വെക്കണം, അതെങ്ങിനെ ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി ബൗണ്ടറിയാലേക്കെത്തിക്കണം..

അതിന്റെ ഒരു എക്സിബിഷന്‍ ആയിരുന്നു ആദ്യത്തെ അഞ്ചോവറില്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്നത്.. നിലവിലെ ശ്രീലങ്കന്‍ ടീമിലെ ഏക പ്രതീക്ഷയായ ചമീരയും അവരുടെ ഓള്‍റൗണ്ടര്‍ ഉദാനയും അവരുടെ ബോളുകള്‍ ബൗണ്ടറിയിലേക്ക് പോകുന്നത് കണ്ട് കണ്ണു തള്ളി..

ലെങ്ത്ത് ബോളുകള്‍, ഗുഡ് ലെങ്ത്ത് ബോളുകള്‍, ഹാഫ് വോളികള്‍, കട്ടറുകള്‍ എല്ലാം മാറി മാറി എറിഞ്ഞു.. എല്ലാം ഷ്വാ ലൈനില്‍ ബാറ്റ് വെച്ച് ഒരു പുഷ് എന്ന പോലെ.. കവറില്‍ കവര്‍ ഡ്രൈവ്, എക്സ്ട്രാ കവറിലും, പോയിന്റിലും, എല്ലാം ഫോറ് പോയതോടെ…

ഉദാനയുടെ വക ഇന്‍സ്വിങ് കട്ടറുകള്‍, അത് ഫൈന്‍ ലെഗ് വഴിയും ഓണ്‍ ഡ്രൈവിലൂടെ ഡീപ് മിഡ്‌വിക്കറ്റ് വഴിയും..മൊത്തം ഒമ്പത് ഫോര്‍.. ക്യാപ്റ്റന്‍ ധവാന്‍ സിംഗിള്‍ ഇട്ട് ബുദ്ധിമുട്ടേണ്ട എന്ന് കരുതി അവസാന ബോളില്‍ സിംഗിളും എടുത്തു തുടങ്ങി..

Image
credit ESPN

എന്തായാലും ബൗളിങ് ചെയ്ഞ്ചിലൂടെ ഓഫ്സ്പിന്നറെ കാട്ടി കൊതി പിടിപ്പിച്ച് ആ വിക്കറ്റ് ശ്രീലങ്കന്‍ നേടുമ്പോഴേക്കും മത്സരത്തിന്റെ ഗതി ഇന്ത്യക്കനുകൂലമാക്കി മാറ്റാന്‍ ചെറുക്കന് കഴിഞ്ഞു…

ഔട്ടായ പോണ വഴിക്ക് തന്റെ ആയുധം കിഷാന് കൈമാറി എന്നാ തോന്നണത്… ഷ്വാ നിര്‍ത്തിയിടത്ത് നിന്ന് കിഷാന്‍ തുടങ്ങി..വര്‍ഷങ്ങള്‍ക്ക് ശേഷം പത്തോവറില്‍ 100 എന്ന മാന്ത്രിക സംഖ്യ ഇന്ത്യ കൈ വരിക്കുന്നു..

ഒരു പക്ഷെ സീനിയര്‍ ടീം ആണേല്‍ ഈ കളിക്കെങ്കില്‍ എങ്ങിനെ ആവും കളിക്കുക എന്ന് നമുക്കെല്ലാം അറിയാം…
കിട്ടിയ ചാന്‍സ് മുതലാക്കാന്‍ വെമ്പുന്ന ഈ കുട്ടികളിക്കാര്‍.. ഒരുപാട് മോഹിപ്പിക്കുന്നുണ്ട്.

© ക്രിക്കറ്റ് പ്രാന്തൻസ്

ലയണൽ മെസ്സിയുടെ ഡ്രസ്സിംഗ് റൂമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ലൈൻ

സ്വാതന്ത്ര്യ ദിനത്തിൽ ബംഗളൂരു FC മാലിദ്വീപിൽ കഴുകന്മാരുമായി ഏറ്റുമുട്ടും