in

റിവാൾഡോയോടും തന്നോടും ബ്രസീലിയൻ താരങ്ങളായതിന്റെ പേരിൽ ടീം വിട്ടുപോകുവാൻ പരിശീലകൻ ആവശ്യപ്പെട്ടിരുന്നു

Rivaldo [Twiiter]

കറുത്തവരുടെയും വെളുത്തവരുടെയും അവകാശ പോരാട്ടത്തിന്റെയും വിവേചന വിമോചനത്തിന്റെയും കഥകൾ മാത്രം ഫുട്ബോളിൽ പാടിപ്പുകഴ്ത്തുമ്പോൾ പലരും കാലങ്ങളായി അനുഭവിക്കുന്ന അവഗണനയുടെയും വേദനയുടെയും കണക്കുകൾ ആരും പരിഗണിക്കുന്നില്ല.

ഏഷ്യൻ ഫുട്ബോൾ താരങ്ങൾ അവഗണി അനുഭവിക്കുന്ന അവഗണനയുടെയും തിരസ്കാരത്തിന്റെയും തീവ്രത വളരെ വ്യക്തമായി മനസ്സിലാക്കിയ ഇംഗ്ലീഷ് പരിശീലകൻ ഗാരിത് സൗത്ഗേറ്റ് അവരുടെ അവകാശങ്ങൾക്കായി പോരാടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രസീലിയൻ താരങ്ങൾ നേരിടുന്ന അവഗണനയുടെ കഥകൾ പുറത്ത് വരികയാണ്.

Rivaldo [Twiiter]

ബ്രസീലിയൻ താരങ്ങളോട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ പ്രമുഖ താരങ്ങളും പരിശീലകരും കാണിച്ചഅവഗണനയുടെയും വെറുപ്പിന്റെയും കഥകൾ ഓരോന്നോരോന്നായി പുറത്തുവരികയാണ്.

നേരത്തെ ലിവർപൂളിന്റെ ഇതിഹാസതാരം സ്റ്റീവൻ ജെറാഡ്
ബ്രസീലിയൻ താരങ്ങളോട് കാണിച്ച് അവഗണനയുടെയും വെറുപ്പിന്റെയും കഥകളെ പറ്റിയുള്ള ഒരു റിപ്പോർട്ട് ആവേശം ക്ലബ്ബിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന് പിന്നാലെ എന്താണ് ഇവർ നേരിട്ട മറ്റ് അവഗണനകൾ എന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾ വായനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

ആ ചോദ്യത്തിനുള്ള ഉത്തരം സാധൂകരിക്കുന്ന വിധമാണ് ഈയൊരു വാർത്ത പുറത്തുവന്നിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അന്നത്തെ പരിശീലകനായിരുന്ന ലൂയി വാൻഗാൾ ബ്രസീലിയൻ താരങ്ങളോട് കടുത്ത വിരോധം പ്രകടിപ്പിച്ചിരുന്നു എന്നാണ് ബ്രസീലിയൻ താരം റാഫേൽ തുറന്നു പറഞ്ഞിരിക്കുന്നത്.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് തന്നോട് പലതവണ ടീമിൽ നിന്നും തന്റെ രാജ്യം ബ്രസീൽ ആയതിന്റെ പേരിൽ മോശമായി പെരുമാറിയിട്ടുണ്ട് എന്നും തന്നോട് ടീമിൽ നിന്നും പുറത്തു പോകണം എന്നും പറഞ്ഞിട്ടുള്ളതായി അദ്ദേഹം വെളിപ്പെടുത്തി.

അദ്ദേഹം ബഴലോണയുടെയും പരിശീലകൻ ആയിരിക്കുന്ന സമയത്ത് ബ്രസീലിയൻ താരം റിവാൾഡോയോടും ഇത്തരത്തിൽ ഒരു സമീപനമായിരുന്നു അദ്ദേഹം പുലർത്തിയത്. യൂറോപ്പിൽ ലാറ്റിനമേരിക്കൻ താരങ്ങൾ അനുഭവിക്കുന്ന വംശീയ വിവേചനത്തിനലിന്റെ കഥകൾക്ക് ഒട്ടും കുറവില്ല.

പക്ഷേ അവയൊന്നും മാധ്യമ ശ്രദ്ധയിലേക്ക് വരുന്നില്ല എന്നതാണ് സങ്കടകരമായ അവസ്ഥ ഇതിൽ ഏറ്റവും കൂടുതൽ ക്രൂരതകൾ നേരിടേണ്ടി വന്നിട്ടുള്ളത് ബ്രസീലിയൻ താരങ്ങൾക്കാണ്. വംശീയമായി അധിക്ഷേപിക്കപ്പെട്ട ബ്രസീലിയൻ താരങ്ങൾ നിരവധിയുണ്ട് യൂറോപ്യൻ ഫുട്ബോളിൽ.

പോരാട്ടങ്ങൾക്ക് പേരുകേട്ട ബോസ്നിയൻ മണ്ണിൽനിന്നും ബ്ലാസ്റ്റേഴ്സിന്റെ പടനായകനെത്തി

എംബപ്പേക്ക് വമ്പൻ ട്രാൻസ്ഫർ ബോണസ് നൽകാമെന്ന് റയൽ മാഡ്രിഡ് പക്ഷെ ഒറ്റ നിബന്ധന മാത്രം