കുറച്ചുകാലം മുൻപുവരെ ബ്രൂണോ ഗിമാറസ് എന്ന ബ്രസീലിയൻ മിഡ് ഫീൽഡർ ഫുട്ബോൾ ലോകത്തിന് അജ്ഞാതമായിരുന്നു. എന്നാൽ അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ ലിയോണിലേക്ക് എത്തിയ ശേഷം പതിയെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി തന്നെ മാറി. ഇന്ന് ലിയോണിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് ഈ ബ്രസീലിയൻ മിഡ്ഫീൽഡർ.
താരത്തിനെ തങ്ങളുടെ ടീമിൽ എത്തിക്കുവാൻ യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ പൊരിഞ്ഞ പോരാട്ടത്തിൽ ആണ് ഇപ്പോൾ. ബാഴ്സലോണയുംറയൽ മാഡ്രിഡും കൂടി തുടങ്ങിവച്ച പോരാട്ടത്തിലേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണൽ കൂടി വന്നതോടുകൂടി ബ്രസീൽ താരത്തിന് വേണ്ടിയുള്ള വടംവലി കൂടുതൽ രസകരമാവുകയാണ്.
താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾക്ക് ചെവി കൊടുക്കുമ്പോൾ സ്പാനിഷ് ക്ലബുകളുടെ ഓഫറുകൾ അദ്ദേഹം തള്ളിക്കളയുവാൻ ആണ് സാധ്യത. കാരണം വർഷങ്ങൾക്കു മുൻപേ തന്നെ അദ്ദേഹം തനിക്ക് ഏറ്റവും അധികം ആഗ്രഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കളിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട് താരം.
- ബ്രസീലിന്റെ ഭാവി വാഗ്ദാനം ഇറ്റലിയിലേക്ക് പറക്കുന്നു
- ബ്രസീലിൽ ഫുട്ബോൾ വന്നു വേരുപിടിച്ച ആർക്കും അറിയാത്ത കഥ
ബ്രസീൽ താരത്തിന്റെ അഭിപ്രായത്തിൽ ലോകത്ത് ഏറ്റവുമധികം മത്സരക്ഷമത ഉള്ള ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആണ്. താരത്തിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ഫുട്ബോൾ ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെയാണ്. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ താരം നേരത്തെ തുറന്നു പറഞ്ഞിട്ടുള്ളതിനാൽ തീർച്ചയായും ആഴ്സനലിന് ഒപ്പം പോകാൻ തന്നെയാണ് കൂടുതൽ സാധ്യത.
2017 വരെ ബ്രസീലിയൻ മാധ്യമങ്ങൾ താരത്തിനെ ചെറിയ കുളത്തിലെ വലിയ മീനെന്നായിരുന്നു വിശേഷിപ്പിക്കുന്നത്. ബ്രസീലിലെ ചെറിയ ടീമുകളിൽ കളിച്ചു നടക്കുന്നതിനു പകരം മികച്ച ക്ലബ്ബുകളിൽ പോയാൽ കൂടുതൽ മികവുറ്റ ഒരു പ്രതിഭയായി അദ്ദേഹം വളർന്നു വരുമെന്നായിരുന്നു ബ്രസീലിലെ ലോക്കൽ മാധ്യമങ്ങൾ പറഞ്ഞിരുന്നത്.
ഒരു പ്രധാന ടീമിലെ ജഴ്സി ബാർഗെയിൻ ചെയ്യാനുള്ള പ്രാപ്തി ഒന്നും താരത്തിന് ആയിട്ടില്ലെങ്കിലും, അദ്ദേഹം ഏത് ടീമിൽ എത്തിയാലും ആദ്യം 39 ആം നമ്പർ ജേഴ്സി ലഭ്യമാണോ എന്നാണ് ചോദിക്കുന്നത്. താരത്തിന് ഏറ്റവും പ്രിയപ്പെട്ട ജോയ്സി നമ്പരും അതുതന്നെയാണ്. ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹത്തിൻറെ പിതാവിന്റെ സ്മരണയ്ക്കാണ് അദ്ദേഹം 39 നമ്പർ ജേഴ്സി എല്ലായിടത്തും ആവശ്യപ്പെടുന്നത്.