in ,

ബ്രസീലിൽ ഫുട്ബോൾ വന്നു വേരുപിടിച്ച ആർക്കും അറിയാത്ത കഥ

BRAZIL LGEND

ബ്രസീലിന്റെ ഫുട്ബോൾ പെരുമയും പാരമ്പര്യവും ഏറെ പേരുകേട്ടതാണ് എന്നാൽ ബ്രസീലിയൻ ഫുട്ബോളിനെ പറ്റി ആർക്കും അറിയാത്ത ചില കൗതുക രഹസ്യങ്ങളുണ്ട് അത്തരത്തിൽ അധികമാർക്കും അറിയാത്ത എന്നാൽ അറിഞ്ഞിരിക്കുന്നത് ചില കൗതുകകരമായ വസ്തുതകളിലേക്ക് ആണ് ആവേശം ക്ലബ്ബ് നിങ്ങളെ ക്ഷണിക്കുന്നത്.

ഈ ചെറിയ ലേഖനം വഴിതുറക്കുന്നത് ബ്രസീലിലേക്ക് ആദ്യമായി ഒരു ഫുട്ബോൾ എങ്ങനെ എത്തി എന്നതിനെ പറ്റിയാണ്. ഈ ഒരു ലേഖനത്തിൽ തുടങ്ങി ബ്രസീലിയൻ ഫുട്ബോളിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലേയും രസകരമായ സംഭവങ്ങളെക്കുറിച്ച് വായനക്കാരിലേക്ക് എത്തിക്കുക എന്ന ഒരു ധർമ്മമാണ് ഞങ്ങൾ നിർവഹിക്കുവാൻ ഉദ്ദേശിക്കുന്നത്.

ഓരോ ദിവസവും കൗതുകകരമായ ഓരോ നുറുങ്ങ് വിവരങ്ങൾ എങ്കിലും നിങ്ങൾ ആവശ്യപ്പെടുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Brazil COPA

ഫുട്ബോളിന്റെ പുണ്യഭൂമി എന്നറിയപ്പെടുന്ന ബ്രസീലിൽ അല്ലല്ലോ ഫുട്ബോൾ ജനിച്ചത്. പിന്നെ എങ്ങനെയാണ് അല്ലെങ്കിൽ ആരാണ് കാതങ്ങൾ അകലെയുള്ള ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലേക്ക് ഫുട്ബോൾ എത്തിച്ചത് എന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.

ബ്രസീലിലേക്ക് ആദ്യമായി ഫുട്ബോൾ എത്തിച്ചത് ഒരു സ്കോട്ട്‌ലൻഡ് കാരനാണ്. തോമസ് ഡോണോ എന്ന സ്‌കോട്ട്ലാൻഡ്‌ സ്വദേശിയായ ഒരു വ്യക്തിയാണ് 1894-ൽ ആദ്യമായി ബ്രസീലിലേക്ക് ഫുട്ബോൾ എത്തിച്ചത്. അദ്ദേഹം ബുസ്ബിയിൽ നിന്ന് ബ്രസീലിലേക്ക് എത്തുമ്പോൾ തദ്ദേശീയരായ ബ്രസീൽ ജനതയ്ക്ക് ഫുട്ബോൾ എന്നതിനെപ്പറ്റി യാതൊരു വിധ ധാരണയും ഉണ്ടായിരുന്നില്ല ആ സമയത്ത്.

പിന്നീട് തോമസ് ഡോണ ബ്രസീലിലെ തദ്ദേശീയരായ ചില ആളുകൾക്ക് ഫുട്ബോൾ എന്താണെന്നതിനെപ്പറ്റി വിശദമായി പറഞ്ഞുകൊടുക്കുകയും അവരിൽ ചിലരെ ഫുട്ബോൾ കളിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ബ്രസീലിയൻ ജനത ഫുട്ബാളിനെപ്പറ്റി ആദ്യമായി അറിയുന്നത്. അവർ എങ്ങനെ ഫുട്ബോളിലെ മുടിചൂടാമന്നന്മാരായി മാറി എന്നത് അറിയുന്നത് അതിലേറെ കൗതുകകരമാണ്. അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വൈകാരികതയോട് ചേർന്നുനിൽക്കുന്ന ഒരു പ്രത്യേക ഘടകം അവർ ഫുട്ബോളിൽ കണ്ടെത്തി അതോടെയായിരുന്നു ശരിക്കും ഫുട്ബാൾ വിപ്ലവം അവിടെ നടന്നത് അതിനെക്കുറിച്ച് അടുത്ത ലക്കത്തിൽ (തുടരും)

റയൽ മാഡ്രിഡിനെതിരെ രൂക്ഷവിമർശനവുമായി ജെയിംസ് ഹാമിഷ് റോഡ്രിഗസ്

വന്നയുടനെ ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ആദ്യ സന്ദേശം