റൊസസ് റിവാൾറി യിൽ ചെകുത്താൻമ്മാർ തുടങ്ങി വെച്ച ഗോൾ വേട്ട ചെൽസിയും എവെർട്ടനും ഇന്റർമിലാനും ഡോർട്മുണ്ടും ലിവർപൂളും ഏറ്റടുത്തപ്പോൾ കാലപ്പന്തു പ്രേമികൾക്ക് ദൃശ്യവിരുന്നായി
റോസസ് റിവാൾറി യിൽ പന്തു തട്ടിയ ലീഡ്സ് യുണൈറ്റഡിനെ പോഗ്ബയുടെയും ബ്രൂണോ ഫെർണാഡ്‌സിന്റെ ഹാട്രിക് അസ്സിസ്റ് ന്റെയും ഗോളിന്റെയും മികവിൽ തകർത്തു മുന്നേറിയ മാഞ്ചസ്റ്റർ 5-1 ന്റെ വ്യക്തമായ ലീഡിലാണ് ലീഡ്സിനെ തറ പറ്റിച്ചത്. അവിടെ തുടങ്ങിയ ഒന്നാം മാച്ച് ഡേയിലെ ഗോൾ വേട്ട ചെൽസിയും ക്രിസ്റ്റൽ പാലസിനെതിരെ ആവർത്തിച്ചു.മാർക്കോസ് അലൻസോയുടെ കിടിലൻ ഫ്രീ കിക്കിൽ പാട്രിക് വിയേറയുടെ കീഴിൽ ആദ്യമായി പന്തു തട്ടിയ പാലസിനെതിരെ ആദ്യ ലീഡെടുത്ത ചെൽസി പുലിസ്ച് പുതുമുഖം ചലൊബ എന്നിവരുടെ ഗോളിലൂടെ മൂന്നു ഗോളിന്റെ മാർജിനിൽ വിജയിച്ചു തുടക്കം ഗംഭീരമാക്കി.
മറ്റൊരു മൽസരതിൽ റാഫ ബെനറ്റിസിന്റെ കീഴിൽ പ്രധമ ലീഗ് മത്സരത്തിന് ബൂട്ട് കെട്ടിയ എവെർട്ടനും സൗത്താംപ്റ്റനിനെതിരെ മൂന്നു ഗോളിന്റെ വിജയം കുറിച്ച് വരവറിയിച്ചു. ലെസ്റ്റർ ജെമി വാർഡിയുടെ ഏക ഗോളിൽ വിജയം രുചിച്ചപ്പോൾ അട്ടിമറി നടന്നത് ലീഗ് വണ്ണിൽ രണ്ടാം മത്സരത്തിനിറങ്ങിയ ലില്ലി നൈസ് മത്സരത്തിലാണ്. മുൻ ലില്ലി പരിശീലകനായ ഗ്ഗാൽറ്റിയർ കളിപറഞ്ഞു കൊടുത്ത നൈസ് ലില്ലിയെ തകർത്തെറിഞ്ഞത് നാല് ഗോളിനാണ്.
ജർമൻ ലീഗിൽ ആദ്യ മത്സരത്തിനിറങ്ങിയ ഡോർട്മുണ്ടും തുടക്കം ഗംഭീരമാക്കി 5-2 ന്റെ വ്യക്തമായ മാർജിനിൽ ആയിരുന്നു സിഗ്നൽ ഇന്ദുന പാർക്കിൽ ഡോർട്മുണ്ടിന്റെ വിജയം ഹാലാൻഡ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ മാർക്കോസ് റോസും തൊർഗ്ഗൻ ഹസാർഡും ഡോർട്മുണ്ടിനായി ലക്‌ഷ്യം കണ്ടു.
സൗഹൃദ മത്സരത്തിനിറങ്ങിയ ഇന്റർമിലാനും മൂന്ന് ഗോളിന്റെ വിജയം ഡൈനാമോ കീവിനു മേൽ കുറിച്ച് എഡ്വിൻ സെകോയുടേ അരങ്ങേറ്റം ഗംഭീരമാക്കി.
ക്ളോപ്പ് ആശാന്റെ ലിവർപൂൾ ചാംപ്യൻഷിപ് കിരീട വാഹകരായ നൊർവിച് സിറ്റിയെ തറപറ്റിച്ചതും മറ്റൊരു മൂന്നു ഗോൾ നേട്ടത്തോടെ ആയിരുന്നു. മുഹമ്മദ് സല ഗോളും അസിസ്റ്റുമായി മിന്നി തിളങ്ങിയ മത്സരത്തിൽ ലിവര്പൂളിന്റ മറ്റു രണ്ടു ഗോളുകൾ ഫിർമിനോ ഡീഗോ ജൊട്ട എന്നിവരുടെ വകയായിരുന്നു.
വരാനിരിക്കുന്ന കടുത്ത പോരാട്ടങ്ങളുടെ തുടക്കമായി നമുക്കിതിനെ നോക്കിക്കാണാം, ഇന്ന് വിജയിച്ചവർ നാളെ കണ്ണീരു കുടിക്കാം ഇന്ന് പരാജയം രുചിച്ചവർ നാളെ പുഞ്ചിരി തൂകാം. Because it’s football ഇവിടെ ഇങ്ങനെയാണ്