ക്ലബ് ഫുട്ബോളിലെ ട്രാൻസ്ഫർ വിപണിയിൽ എന്നും സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന് അവരുടേതായ ഒരു സ്ഥാനമുണ്ട്. വളരെ വർഷങ്ങൾക്കു മുൻപേ തന്നെ ട്രാൻസ്ഫർ വിപണിയിൽ റയലിന് അവരുടേതായ ഒരു ആധിപത്യം സ്ഥാപിക്കുവാൻ കഴിഞ്ഞിരുന്നു. അവർ മണ്ടത്തരം ഒന്നും കാണിച്ചിട്ടില്ല എന്ന് ആദ്യത്തെ മത്സരം കൊണ്ട് തന്നെ തെളിഞ്ഞു.
റയൽ മാഡ്രിഡ് ഈ ട്രാൻസ്‌ഫർ വിൻഡോയിൽ നടത്തിയത് ഒരേയൊരു സൈനിംഗ് . അതും ഒരു ഫ്രീ ട്രാൻസ്‌ഫറിൽ, പക്ഷെ ആ ഫ്രീ ട്രാൻസ്‌ഫർ എത്ര മാത്രം വിലപ്പെട്ടതാണെന്ന സൂചന ഒരൊറ്റ മത്സരം കൊണ്ട് ലഭിച്ചിരിക്കുന്നു.
ഉജ്വല പ്രകടനത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ റയൽ മാഡ്രിഡ് ആരാധകരുടെ ഹൃദയം കവരുകയാണ് ഡേവിഡ് അലാബ. വിങ് ബാക്ക് പൊസിഷനിൽ താൻ എത്ര മാത്രം അപകടകാരിയാണെന്ന് തെളിയിച്ച പ്രകടനം..
ആദ്യം ഈഡൻ ഹസാർഡും പിന്നീട് വിനീഷ്യസ് ജൂനിയറും ആയി ഇടതു വിങിൽ പങ്കാളികൾ മാറി വന്നിട്ടും വർഷങ്ങളായി റയലിൽ കളിക്കുന്ന താരത്തെ പോലെ അസാമാന്യ ഒത്തിണക്കത്തോട് കൂടെയുള്ള പെർഫോമൻസ്.
അവസാന നിമിഷം അളന്നു മുറിച്ച ക്രോസിൽ വിനീഷ്യസ് ജൂനിയറിനെ സ്കോർ ചെയ്യിച്ചു കൊണ്ട് അർഹിച്ച അസിസ്റ്റും. നിസ്സംശയം പറയാം ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ് അതും ഫ്രീ ട്രാൻസ്ഫർ സൈനിങ് ഇനി റയൽമാഡ്രിഡ് എഫ് സിക്ക് സ്വന്തം.