സ്പെയിനും പോർച്ചുഗലും യൂറോകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ഓരോ ആരാധകരുടെയും മനസ്സിൽ ഓടിയെത്തുന്നത് 2018 വേൾഡ് കപ്പിൽ റഷ്യയിലെ സോച്ചിയിൽ കണ്ണിമവെട്ടാതെ ശ്വാസമടക്കിപ്പിടിച്ചു കണ്ട മത്സരമായിരിക്കും. അന്ന് മത്സരം 3- 3 സമനിലയിൽ പിരിഞ്ഞെങ്കിലും ഇരു ടീമുകളുടെയും പോരാട്ട വീര്യത്തിനു ഒട്ടും കുറവില്ലായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ അന്നവിടെ സ്പെയിൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി വല തുളച്ച അവസാന ഫ്രീക്ക് ഏതൊരു ഫുട്ബോൾ ആരാധകന്റെയും ആവേശമായിരുന്നു.
ലൂയിസ് എൻറികെയുടെ സ്പെയിനും ഫെർണാണ്ടോ സാന്റോസിന്റെ പോർച്ചുഗലും താര സംബന്ധമായ ടീമിനെ തന്നെയാണ് കളിക്കളത്തിൽ ഇറക്കിയത്
പോർച്ചുഗലിനായി ക്രിസ്ത്യാനോ റൊണാൾഡോ ജാവോ ഫെലിക്സ് ഡിയാഗോജോട്ട എന്നിവരാണ് മുന്നേറ്റനിര നയിച്ചതു. മധ്യനിരയുടെ കടിഞ്ഞാൺ ഡാനിയൽ പെരേര, സെർജിയോ ഒലിവേര എന്നിവരുടെ കൈകളിൽ ഭദ്രമായിരുന്നു .പ്രതിരോധ കോട്ട കാക്കാൻ റാഫേൽ ഗുറെറോ,ജോസ് ഫൊന്റെ,പെപ്പെ,നെൽസൺ സമെടോ എന്നിവർ.ഗോൾവല കാക്കാൻ പോർച്ചുഗലിനെ വിശ്വസ്തനായ ഗോളി റൂയി പാട്രിഷോ.
മറുവശത്ത് സ്പെയിനിനെ മുന്നേറ്റങ്ങൾ പാബ്ലോ സറബിയ,മൊറാറ്റ,ഫെറാൻ ടോറസ് എന്നിവരാണ് നയിച്ചത്.സ്പെയിനിലെ മധ്യനിര കരുത്തു കാണിച്ചു തന്ന മൽസരമായിരുന്നു ഇന്നത്തേത്. തിയാഗോ അൽകാണ്ട്ര, സെർജിയോ ബുസ്കറ്റ്സ്,ഫാബിയാൻ റൂയിസ് എന്നിവർ മധ്യനിരയിൽ നിറഞ്ഞാടി.
സ്പെയിനിൻറെ പ്രതിരോധനിരയും ഒന്നിനൊന്നു മെച്ചമായിരുന്നു അത്‌ലറ്റികോ മാഡ്രിഡ് ന്റെ മാർക്കോസ് ലോറെൻറെ,ലപോർട്ട,വിയ്യാറയലിന്റെ പാ ടോറസ്,ലൂയിസ് ഗയ. ഗോൾവല കാക്കാൻ വിശ്വസ്തനായ ഉനൈ സൈമൺ.
സ്പെയിൻ ആദ്യ മിനുട്ടുകൾ മുതൽ തന്നെ കളിയുടെ കണ്ട്രോൾ മുഴുവൻ കൈപ്പിടിയിലൊതുക്കിയിരുന്നു.
പോർച്ചുഗൽ പൊസിഷൻ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നമുക്ക് കാണാനായത് വൺ ടച്ച് പാസുകളാൽ മനോഹരമായ സ്പെയിൻ ഫുട്‍ബോൾ കാവ്യശൈലി
ഇത്തവണയും മത്സരത്തിൽ കാണാനായി.
പോർച്ചുഗൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തി എന്നല്ലാതെ കാര്യമായ സംഭാവനകൾ ഒന്നും മത്സരത്തിൽ ചെയ്തില്ല.സ്പെയിനിന്റെ മുന്നേറ്റ നിരയുടെ ആക്രമണങ്ങൾ പലപ്പോഴും
പോർച്ചുഗൽ പ്രതിരോധ നിരക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടേയിരുന്നു നല്ലൊരു സ്ട്രൈക്കർ ഇല്ലാത്തതിന്റെ പോരായ്മ സ്പെയിൻ നിരയിൽ നിഴലിച്ചു കണ്ടു
ദിശയറിയാതെ ഉഴലുന്ന പായ്കപ്പലിന്റെ അവസ്ഥയായിരുന്നു പോർച്ചുഗൽ നിരയിൽ മത്സരത്തിൽ ഉടനീളം കാണാനായത്.
കളിയുടെ രണ്ടാംപകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെകുത്താൻ ബ്രൂണോ ഫെർണാണ്ടസിന് കളിക്കളത്തിൽ ഇറക്കി എങ്കിലും സ്പെയിൻ പ്രതിരോധ നിരയേ മറികടക്കാൻ ആയില്ല
മുന്നേറ്റത്തിലും മധ്യനിരയിലും സ്പെയിൻ ആധിപത്യമായിരുന്നു കാണാനായത്. പോർച്ചുഗൽ തങ്ങളുടെ ആയുധങ്ങൾ ഇനിയും മൂർച്ച മൂർച്ച കൂട്ടേണ്ടിയിരിക്കുന്നു എന്ന് ഈ മത്സരത്തോടെ കാണിച്ചുതന്നു
സ്പെയിൻ ഗോൾ കണ്ടെത്താനുള്ള മാർഗം എങ്ങനെയെന്ന് മാത്രം ചിന്തിച്ചാൽ മതി. ഇഞ്ചുറി ടൈമിൽ കിട്ടിയ ഒരു ഗോൾഡൻ ചാൻസ് അൽവാരോ മൊറാട്ട പോർച്ചുഗൽ ഗോളി റോയി പട്രീഷ്യ മറികടന്നെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി.