വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു വിട്ടു ബ്രസീലിന്റെ കാനറിപ്പട.
നെയ്മർ ഗബ്രിയേൽ ബാർബോസ റിച്ചാർഡ്‌ലിസൺ എന്നിവരെ മുന്നേറ്റനിരയിൽ അണിനിരത്തിയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ തന്ത്രങ്ങൾ മെനഞ്ഞത്
മധ്യനിരയുടെ കടിഞ്ഞാൺ പക്വറ്റ, കാസിമിറോ, ഫ്രെഡ് എന്നിവരെ ഏൽപ്പിച്ചു. പ്രതിരോധനിര കാക്കാൻ ഡാനിലോ, മാർക്വിനോഹ്സ്, എഡർ മിലിറ്റവോ,അലക്സാൺഡ്രോ എന്നിവരും നിയോഗിക്കപ്പെട്ടു. ഗോൾവല കാക്കാൻ സാക്ഷാൽ അലിസൺ ബക്കർ.
ആദ്യ പകുതി മുതൽ അറ്റാക്കിങ് മോഡിൽ കളിച്ച ബ്രസീൽ ആദ്യം റിച്ചാർഡ്ലീസന്റെ അസ്സിസ്റ്റിൽ നിന്നും ഗബ്രിയൽ ബർബോസ ഗോൾ കണ്ടെത്തി എങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.ബ്രസീലിൻറെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്താൻ ഇക്വഡോർ പ്രതിരോധനിര നന്നേ വിയർപ്പൊഴുക്കേണ്ടി വന്നു.
പലപ്പോഴും റഫ് ടാക്ലിങ്ങുകൾ കൊണ്ടു നിറഞ്ഞതായിരുന്നു മത്സരം. കളിച്ചും കളിപ്പിച്ചും കളം നിറഞ്ഞ നെയ്മർ ജൂനിയറിന്റെ അസ്സിസ്റ്റിൽ നിന്നും റിച്ചാർഡ്സൺ ബ്രസീലിൻറെ ആദ്യഗോൾ കണ്ടെത്തി. പിന്നീടങ്ങോട്ട് കാനറികൾ അരങ്ങുവാഴുന്ന കാഴ്ചയാണ് നമുക്ക് ദർശിക്കാനായത്. പലപ്പോഴും കാബി ഗോളിന് ഫിനിഷിംഗ് പിഴച്ചത് ബ്രസീലിന് തിരിച്ചടിയായി.
ഇൻജുറി ടൈമിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ബ്രസീലിന്റെ സുൽത്താനും സ്കോർ ഷീറ്റ് ഇടംപിടിച്ചു. കാണാം ഇനി സാംബാ നൃത്തചുവടുകൾ കോപ്പ അമേരിക്കയിൽ.