റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസിമയെ പുകഴ്ത്തി ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവേസ്.ഡാനി ആൽവേസിന്റെ വാക്കുകളിലേക്ക്.
റയൽ മാഡ്രിഡ് താരം എന്നാ നിലയിൽ ബെൻസിമയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.പക്ഷെ എത്ര മനോഹരമായ കളിയാണ് അദ്ദേഹം പുറത്തെടുക്കുന്നത്.അദ്ദേഹത്തിന്റെ മത്സരങ്ങൾ ഞാൻ നന്നായി തന്നെ ആസ്വദിക്കുന്നുവെന്നും ഡാനി ആൽവേസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന പി എസ് ജി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെൻസിമ ഹാട്ട്രിക്ക് നേടിയിരുന്നു.2009 ൽ കക്കക്കും ക്രിസ്ത്യാനോ റൊണാൾഡോക്കും ഒപ്പമാണ് അദ്ദേഹം റയലിൽ എത്തിയത്.
റയലിൻ വേണ്ടി 407 മത്സരങ്ങളിൽ നിന്ന് 212 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.റയൽ മാഡ്രിഡിനൊപ്പം നാലു ചാമ്പ്യൻസ് ലീഗും മൂന്നു ലാ ലിഗയും സ്വന്തമാക്കാൻ അദ്ദേഹം സാധിച്ചിട്ടുണ്ട്.