in

സിദാന് പകരമായി റയലിന് സൂപ്പർ പരിശീലകൻ

Zinedine Zidane

റയൽ മാഡ്രിഡ് പരിശീലകനായി കാർലോ ആൻസ്ലോട്ടി നിയമിതനായി എന്നു സ്‌പാനിഷ്‌ മാധ്യമായ മാർക റിപ്പോർട്ട് ചെയ്തു. മുമ്പും റയൽ മാഡ്രിഡ് പരിശീലകനായി ആൻസലോട്ടി മികവ് തെളിയുച്ചിട്ടുണ്ട്.

മുമ്പ് റയലിൽ മികവ് തെളിയിച്ച ആളെന്ന നിലയിലും കൂടി ആണ് സിനദീൻ സിദാന് പകരക്കാരനായി എവർട്ടൺ ബോസ് കാർലോ അൻസെലോട്ടിയെ തങ്ങളുടെ മാനേജരുമായി വീണ്ടും എത്തിക്കാൻ റയൽ മാഡ്രിഡ് തീരുമാനിക്കുന്നത്.

2013-2015 മുതൽ ഇറ്റാലിയൻ പരിശീലകൻ ലോസ് ബ്ലാങ്കോസിന്റെ ചുമതലയിൽ രണ്ട് വർഷം ചെലവഴിച്ചു, 2014 ൽ ലിസ്ബണിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരായ വിജയത്തോടെ റയലിനെ അവരുടെ പത്താമത്തെ യൂറോപ്യൻ കിരീടത്തിലേക്കും കാർലോ നയിച്ചു.

61 കാരനായ കാർലോക്ക് കീഴിൽ റയൽ മാഡ്രിഡ് സൂപ്പർ കോപ്പ ഡെൽ റേയും ക്ലബ്ബ് ലോക കപ്പും യൂറോപ്യൻ സൂപ്പർ കപ്പും അദ്ദേഹം നേടി

സ്പാനിഷ് ഔട്ട്‌ലെറ്റ് ആയ കാഡെന ആണ് സാന്റിയാഗോ ബെർണബ്യൂവിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ലാലിഗ ഭീമന്മാർ അൻസെലോട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്.

കാരണം അദ്ദേഹം ഇപ്പോഴും മാഡ്രിഡ് ബോർഡ് റൂമിൽ വളരെ ജനപ്രിയനായി തുടരുന്നു എന്നത് തന്നെ ആണ് ഇതിന് കാരണം . എന്നാൽ കുറച്ചു മിനിറ്റുകൾക്ക് മുമ്പ് സ്പോർട്സ് ബൈബിൾ ഒരു ട്വീറ്റിൽ കൂടി കാർലോ തന്നെയാണ് നിയുക്ത റയൽ പരിശീലകൻ എന്നു മാർക്ക ഉറപ്പിച്ചതായി അറിയിച്ചു.

കാർഡി ബി ഇത്തവണ സമ്മർസ്ലാം ഹോസ്റ്റ് Wrestling Capsule

ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ് സ്വാധീനത്തിന്റെ വ്യത്യസങ്ങൾ തുറന്നു കാട്ടി ഇംഗ്ലണ്ട് താരം