in , ,

LOVELOVE LOLLOL CryCry

ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ മഹേന്ദ്ര സിങ് ധോണി. ആദ്യമായി ഐപിഎൽ നേടുന്ന ഇന്ത്യൻ നായകൻ, ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തുന്ന നായകന്മാരിൽ രോഹിത് ശർമയ്‌ക്കൊപ്പം എന്നീ റെക്കോർഡുകൾ ധോണിയുടെ പേരിലാണ്.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ മഹേന്ദ്ര സിങ് ധോണി. ആദ്യമായി ഐപിഎൽ നേടുന്ന ഇന്ത്യൻ നായകൻ, ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തുന്ന നായകന്മാരിൽ രോഹിത് ശർമയ്‌ക്കൊപ്പം എന്നീ റെക്കോർഡുകൾ ധോണിയുടെ പേരിലാണ്.

എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ ആദ്യ നായകനായി കരുതിയിരുന്നത് മഹേന്ദ്ര സിങ് ധോണിയെയല്ല. മറിച്ച് മുൻ ഇന്ത്യൻ ഓപണർ വീരേന്ദ്ര സെവാഗിനെയായിരുന്നു. സെവാഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐപിഎല്ലിന്റെ ആദ്യ സീസണ് മുന്നോടിയായി ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സിന്റെ കോർ ടീം അംഗമായ ചന്ദ്രശേഖർ തനിക്ക് വിളിച്ചിരുന്നു. ചെന്നൈയ്ക്ക് താങ്കളെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ മറ്റൊരു ഐപിഎൽ ഫ്രാഞ്ചസിയായ ഡൽഹി ഡെയർഡെവിൾസിന് നിങ്ങളെ അവരുടെ ഐക്കൺ താരമാക്കാൻ പദ്ധതിയുണ്ട്. നിങ്ങൾ ദയവായി ഡൽഹിയുടെ ഓഫർ സ്വീകരിക്കരുത്. നിങ്ങളെ ഞങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കാമെന്നാണ് അന്ന് ചന്ദ്രശേഖർ തന്നോട് പറഞ്ഞത്.

എന്നാൽ ഡൽഹിയുടെ ഓഫർ വന്നപ്പോൾ എനിക്ക് അവരോട് നോ പറയാനായില്ല. അങ്ങനെ ആദ്യ സീസണിൽ ഞാൻ ഡൽഹിയുടെ ഐക്കൺ താരമാവുകയും ലേലത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തു. ചെന്നൈ എന്നെ ലഭിക്കാത്തത് കൊണ്ട് ധോണിയെ ലേലത്തിലൂടെ സ്വന്തമാക്കി.

അന്ന് ഡൽഹിയുടെ ഓപ്‌ഷന് നോ പറഞ്ഞിരുന്നെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിലെ ആദ്യത്തെ നായകൻ താനാവുമായിരുന്നു എന്നാണ് സെവാഗിന്റെ വാക്കുകൾ.

ലൂണ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കാൻ മുന്നോട്ട് വെച്ച “നിബന്ധന”ഇതാണ്

കപ്പിനും ചുണ്ടിനുമിടയിൽ ഒരു കിരീടം നഷ്ടപെടുത്തി ബ്ലാസ്റ്റേഴ്‌സ്🥹🥹