in , ,

LOVELOVE OMGOMG

എന്നോട് ഗോൾ അടിക്കാൻ പറഞ്ഞത് കോച്ചാണ്, അത് അത്ര എളുപ്പമല്ല എന്ന് ഖബ്രയും…

നിലവിൽ 12 മൽസരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും.15 കളികളിൽ നിന്ന് 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അവസാന സ്ഥാനത്തുമാണ്.ഇന്ത്യൻ സമയം രാത്രി 7:30 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമോനോവിച്ചിനെ പുകഴ്ത്തി ബ്ലാസ്റ്റേഴ്‌സ് താരം നിഷു കുമാർ.കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് നിഷു മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

“തനിക്കു അറ്റാക്കിങ് തേർഡിൽ നന്നായി കളിക്കാൻ കഴിയുമെന്ന് കോച്ച് എന്നോട് പറഞ്ഞിരുന്നു. ഓരോ പരിശീലനത്തിലും അദ്ദേഹം എന്നോട് ഗോൾ സ്കോർ ചെയ്യാൻ പറയും. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ഊർജം നൽകി.ഞാൻ ഒരു വർഷത്തിൻ ശേഷം ഒഡിഷക്ക് എതിരെയാണ് 90 മിനിറ്റും കളിച്ചത്.താൻ ഗോൾ നേടുമെന്ന് ഖബ്രയോട് പറഞ്ഞപ്പോൾ അദ്ദേഹം രസകരമായി എന്നെ കളിയാക്കിയിരുന്നു.

ഇന്നത്തെ മത്സരത്തിന് വേണ്ടി ഞങ്ങൾ തയ്യാറായി കഴിഞ്ഞു.ഞങ്ങൾ ഇന്നും ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകുമെന്നും നിഷു കൂട്ടിചേർത്തു.

നിലവിൽ 12 മൽസരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും.15 കളികളിൽ നിന്ന് 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അവസാന സ്ഥാനത്തുമാണ്.ഇന്ത്യൻ സമയം രാത്രി 7:30 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് കോരിത്തരിപ്പിക്കുന്ന ഒരു സന്തോഷവാർത്ത

ജനുവരിയിലെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് താരം ഡേവിഡ് ഡി ഗിയ..