in

LOVELOVE OMGOMG

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് കോരിത്തരിപ്പിക്കുന്ന ഒരു സന്തോഷവാർത്ത

ഐ എസ് എൽ നടക്കുന്നതിനാൽ ക്ലബുകൾക്ക് താരങ്ങളെ ബയോബബിളിൽ നിന്ന് വിട്ടു നൽകാൻ പറ്റാത്തത് ആണ് നീണ്ട കാലം ഇന്ത്യ ഫുട്ബോൾ കളിക്കാതിരിക്കാൻ കാരണം

ഇന്ത്യൻ ഫുട്ബോൾ ടീം മാർച്ചിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനും എതിരെ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ആകും ഇന്ത്യ കളിക്കുക. രണ്ട് മത്സരങ്ങളും ബഹ്‌റൈനിലെ മനാമയിൽ ആകും നടക്കുക.

2022 ജൂണിൽ നടക്കാനിരിക്കുന്ന എ എഫ്‌ സി ഏഷ്യൻ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമാകും ഈ മത്സരങ്ങൾ.

Indian Football Team

ഒക്ടോബറിൽ സാഫ് കപ്പ് കഴിഞ്ഞത് മുതൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ല‌. ലോക റാങ്കിംഗിൽ 100ൽ താഴെ റാങ്കിൽ ഉള്ള രാജ്യങ്ങൾ ആണ് ബഹ്റൈനും ബെലാറസും.

ഐ എസ് എൽ നടക്കുന്നതിനാൽ ക്ലബുകൾക്ക് താരങ്ങളെ ബയോബബിളിൽ നിന്ന് വിട്ടു നൽകാൻ പറ്റാത്തത് ആണ് നീണ്ട കാലം ഇന്ത്യ ഫുട്ബോൾ കളിക്കാതിരിക്കാൻ കാരണം. മാർച്ചിൽ ഐ എസ് എൽ മത്സരങ്ങൾ അവസാനിച്ച ശേഷമാകും ഈ സൗഹൃദ മത്സരങ്ങൾ നടക്കുക.

വെല്ലുവിളിച്ചവരെ കരുത്തറിയിക്കാൻ അർജൻറീന പുതിയ മാർഗത്തിലേക്ക്

എന്നോട് ഗോൾ അടിക്കാൻ പറഞ്ഞത് കോച്ചാണ്, അത് അത്ര എളുപ്പമല്ല എന്ന് ഖബ്രയും…