2022ൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിനു മുന്നോടിയായി അർജന്റീന നിരവധി മത്സരങ്ങൾ കളിക്കുന്നുണ്ട്. ലോകകപ്പിനു മുന്നോടിയായി കളിക്കുകയെന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ.
ബ്രസീലിനെതിരെയുള്ള അർജന്റീനയുടെ മറ്റൊരു മത്സരം അടുത്തയാഴ്‌ച പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്, റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിനു മുൻപേ മൂന്നു യൂറോപ്യൻ രാജ്യങ്ങളുമായും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. പോർച്ചുഗൽ, ബെൽജിയം, ഡെന്മാർക്ക് എന്നീ ടീമുകളുമായാണ് മത്സരം ഉണ്ടാവുകയെന്നാണ് റിപ്പോർട്ട് എങ്കിലും ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇതിനു പുറമെ അർജന്റീനിയൻ എഫ്എയുടെ ആവശ്യപ്രകാരം കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ ടീമുകളിൽ ഒന്നിനോട് അർജന്റീന ലോകകപ്പിനു മുൻപേ ഏറ്റുമുട്ടും. കൂടാതെ ലോകകപ്പിനു തൊട്ടു മുൻപേ ഒരു അറബ് ടീമുമായും അർജന്റീന സൗഹൃദമത്സരം കളിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
അർജന്റീനയുടെ മത്സരങ്ങൾ
സ്ഥിരീകരിക്കപ്പെട്ടത്:
vs വെനസ്വല (മാർച്ച് 25, ലോകകപ്പ് യോഗ്യത മത്സരം)
vs ഇക്വഡോർ (മാർച്ച് 30, ലോകകപ്പ് യോഗ്യത മത്സരം)
vs ഇറ്റലി (ജൂൺ 1, കോപ്പ, യൂറോ ജേതാക്കൾ തമ്മിലുള്ള മത്സരം)
സ്ഥിരീകരിക്കപ്പെടാത്തവ:
vs ബ്രസീൽ (ജൂൺ മാസത്തിൽ, ലോകകപ്പ് യോഗ്യത മത്സരം)
vs ബെൽജിയം (സൗഹൃദ മത്സരം)
vs പോർച്ചുഗൽ (സൗഹൃദ മത്സരം)
vs ഡെൻമാർക്ക് (സൗഹൃദ മത്സരം)
vs കാനഡ/മെക്‌സിക്കോ/യുഎസ്എ (സൗഹൃദ മത്സരം)
vs ഒരു അറേബ്യൻ ടീമുമായി (സൗഹൃദ മത്സരം)