in

LOVELOVE LOLLOL OMGOMG

ക്രിസ്റ്റ്യാനോയുടെ പ്രായത്തിൽ എത്തുമ്പോൾ മെസ്സിക്ക് എന്തു പറ്റുമെന്ന് ലെവൻഡോവ്സ്കി

എക്കാലത്തെയും മികച്ച താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തന്റെ മികച്ച പ്രകടനത്തിലൂടെ പിന്നിലാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് സീസണുകളിൽ റൊണാൾഡോയുമായും മെസ്സിയുമായും നിരന്തരം താരതമ്യപ്പെടുത്തുന്ന ലെവൻഡോവ്‌സ്‌കി ഇരുവരുടെയും വലിയ ആരാധകനായി തുടരുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായത്തിൽ എത്തുമ്പോൾ ലയണൽ മെസ്സിക്ക് യുണൈറ്റഡ് താരം നേടിയത്ര ഗോളുകൾ നേടാൻ സാധിക്കില്ലെന്ന് റോബർട്ട് ലെവൻഡോവ്സ്കി അഭിപ്രായപ്പെട്ടു.’ഫിഫ ദി ബെസ്റ്റ്’ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അവാർഡ് നേടിയ റോബർട്ട് ലെവൻഡോവ്‌സ്‌കി കഴിഞ്ഞ രണ്ട് വർഷമായി ലോക ഫുട്ബോളിൽ ഏറ്റവും കളിക്കാരിൽ ഒരാളാണ്.

താരം റെക്കോർഡുകൾ തകർക്കുക മാത്രമല്ല, എക്കാലത്തെയും മികച്ച താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തന്റെ മികച്ച പ്രകടനത്തിലൂടെ പിന്നിലാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് സീസണുകളിൽ റൊണാൾഡോയുമായും മെസ്സിയുമായും നിരന്തരം താരതമ്യപ്പെടുത്തുന്ന ലെവൻഡോവ്‌സ്‌കി ഇരുവരുടെയും വലിയ ആരാധകനായി തുടരുന്നു.

എന്നാലും വലിയ ആരാധകനായി തുടരുന്നു. എന്നിരുന്നാലും റൊണാൾഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ, തന്റെ കരിയറിന്റെ ഭൂരിഭാഗവും നേടിയ ഗോൾ സ്‌കോറിംഗ് ലെവൽ നിലനിർത്താൻ മെസ്സിക്ക് സാധിക്കില്ലെന്ന് പോളിഷ് ഇന്റർനാഷണൽ പറഞ്ഞു..

“ക്രിസ്റ്റ്യാനോക്ക് എന്നേക്കാൾ മൂന്നര വയസ്സ് കൂടുതലാണ്, അദ്ദേഹം ഇപ്പോഴും ധാരാളം സ്കോർ ചെയ്യുന്നു. എന്നാൽ അവൻ ക്ലബ് മാറി , തന്ത്രങ്ങൾ മാറ്റി,എന്നാൽ അവന്റെ ടീം എപ്പോഴും വിജയിക്കുന്നില്ല. ടീം ബാലൻസ് നേടിയാൽ റൊണാൾഡോ വീണ്ടും ഗോളുകളിലേക്ക് മടങ്ങും.ഒരു വർഷത്തിനുള്ളിൽ അദ്ദേഹം 60 ഗോളുകൾ നേടില്ലായിരിക്കാം, പക്ഷേ 30 ഉം 40 ഉം ഗോളുകൾ നേടാൻ പ്രാപ്തനാണ്”

റൊണാൾഡോയുടെ പാത പിന്തുടരുന്ന ബയേൺ സ്‌ട്രൈക്കർ തന്റെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. ” ഏകദേശം 12 വർഷമായി ഉയർന്ന തലത്തിൽ ഞാൻ ഫുട്ബോൾ കളിക്കുന്നു. ഈ പ്രായത്തിൽ എന്റെ കരിയർ അവസാനിപ്പിക്കാതിരിക്കാൻ ഞാൻ കഠിനമായി പരിശ്രമിക്കുന്നു.എന്റെ പ്രകടനത്തിന്റെ നിലവാരം ഉയർത്താനും പരിമിതികളെ മറികടക്കാനും ശ്രമിക്കുന്നു.എനിക്ക് അത് ചെയ്യാൻ കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു” പോളിഷ് സ്‌ട്രൈക്കർ പറഞ്ഞു.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ മിഡിൽസ്ബ്രോ

വെല്ലുവിളിച്ചവരെ കരുത്തറിയിക്കാൻ അർജൻറീന പുതിയ മാർഗത്തിലേക്ക്