in , ,

LOVELOVE

ലൂണ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കാൻ മുന്നോട്ട് വെച്ച “നിബന്ധന”ഇതാണ്

ലൂണയുടെ താല്പര്യം മുന്‍നിര്‍ത്തിയുള്ള കരാറാണ് ഇത്തവണ ഒപ്പിട്ടിരിക്കുന്നത്. അതിലൊന്ന് ഉയര്‍ന്ന പ്രതിഫലമാണ്. ടീമില്‍ പ്രതിഫലകാര്യത്തില്‍ രണ്ടാമതുള്ള താരത്തേക്കാള്‍ 30 ശതമാനത്തിലേറെ ലൂണയ്ക്ക് ലഭിക്കും. ഇനി വേറൊരു താരത്തെ ലൂണയ്ക്കു കിട്ടുന്നതിലും കൂടുതല്‍ പ്രതിഫലത്തില്‍ ടീമിലെത്തിച്ചാല്‍ ലൂണയുടെ പ്രതിഫലം ഓട്ടോമാറ്റിക്കായി കൂടും.

ആശാൻ പോയ സങ്കടം മറക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ ആശ്വാസം തരുന്നതായിരുന്നു ടീം അവരുടെ ഏകാലത്തെയും മികച്ച താരവും നായകനുമായ ലൂണയുമായുള്ള കരാർ പുതുക്കിയത്.

നിലവിൽ രണ്ട് വർഷം ഏകദേശം 2027 വരെ ലൂണ മഞ്ഞ ജേഴ്സിയിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിക്കും.താരം ബ്ലാസ്റ്റേഴ്സിന് അത്രമേൽ പ്രിയപ്പെട്ടതാണ് എന്ന് ടീം മാനേജ്മെന്റ് അടക്കം ഇതോടകം മനസിലാക്കി.

ലൂണയുടെ താല്പര്യം മുന്‍നിര്‍ത്തിയുള്ള കരാറാണ് ഇത്തവണ ഒപ്പിട്ടിരിക്കുന്നത്. അതിലൊന്ന് ഉയര്‍ന്ന പ്രതിഫലമാണ്. ടീമില്‍ പ്രതിഫലകാര്യത്തില്‍ രണ്ടാമതുള്ള താരത്തേക്കാള്‍ 30 ശതമാനത്തിലേറെ ലൂണയ്ക്ക് ലഭിക്കും. ഇനി വേറൊരു താരത്തെ ലൂണയ്ക്കു കിട്ടുന്നതിലും കൂടുതല്‍ പ്രതിഫലത്തില്‍ ടീമിലെത്തിച്ചാല്‍ ലൂണയുടെ പ്രതിഫലം ഓട്ടോമാറ്റിക്കായി കൂടും.

അതുകൊണ്ട് തന്നെ ഇതിലും കൂടുതല്‍ പ്രതിഫലം നല്‍കി ഒരു താരത്തെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചേക്കില്ല. ടീം ഷീല്‍ഡ് നേടുകയോ പ്ലേഓഫില്‍ എത്തുകയോ ചെയ്താല്‍ താരത്തിന് ബോണസിന് അര്‍ഹതയുണ്ടാകുമെന്നതാണ് രണ്ടാമത്തെ നിബന്ധന.

ലൂണയെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഘടകമായി മുന്നിൽ നിന്ന് നയിക്കാനും ബ്ലാസ്റ്റേഴ്സ് പദ്ധതികൾ.താരം ടീമിൽ കരാർ പുതുക്കിയതോടെ ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളിക്കുന്ന വിദേശ തരമാവും ലൂണ.

ലൂണയുടെ കാര്യം സെറ്റാണ്🔥പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇഷ്ടപ്പെടുന്ന മറ്റൊരു ഫോറിൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..

ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ