in

CryCry LOLLOL OMGOMG AngryAngry LOVELOVE

തോൽവിക്ക് പിന്നാലെ പോർച്ചുഗീസ് ടീമിൽ പൊട്ടിത്തെറി പരിശീലകനെതിരെ ക്രിസ്ത്യാനോ റൊണാൾഡോ, വീഡിയോ പുറത്ത്…

ടിഎൻടി സ്‌പോർട്‌സ് ബ്രസീൽ പുറത്തു വിട്ട ഒരു വീഡിയോയിൽ, മുഴുവൻ സമയ വിസിലിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സാന്റോസുമായി തർക്കിക്കുന്നത് കാണാം, ഇത് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ഖത്തർ ലോകകപ്പിന് നേരിട്ടുള്ള യോഗ്യത നഷ്‌ടമായതിന്റെ നിരാശ വ്യക്തമായി കാണിച്ചു, വീഡിയോ താഴെ കാണാം.

Cristiano Ronaldo

2022 ഫിഫ ലോകകപ്പിനു നേരിട്ടുള്ള യോഗ്യത പോർച്ചുഗലിന് നഷ്‌ടമായി സെർബിയയുടെ അവസാന നിമിഷ വിജയത്തെ തുടർന്ന് മാനേജർ ഫെർണാണ്ടോ സാന്റോസുമായി നിരാശനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊമ്പു കോർത്തു എന്നാണ് റിപ്പോർട്ടുകൾ.

ടിഎൻടി സ്‌പോർട്‌സ് ബ്രസീൽ പുറത്തു വിട്ട ഒരു വീഡിയോയിൽ, മുഴുവൻ സമയ വിസിലിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സാന്റോസുമായി തർക്കിക്കുന്നത് കാണാം, ഇത് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ഖത്തർ ലോകകപ്പിന് നേരിട്ടുള്ള യോഗ്യത നഷ്‌ടമായതിന്റെ നിരാശ വ്യക്തമായി കാണിച്ചു, വീഡിയോ താഴെ കാണാം.

Cristiano Ronaldo

1-1ന് സമനിലയിൽ നിൽക്കെ 90 ആം മിനിറ്റിൽ മിട്രോവിച്ച് നേടിയ ഹെഡർ ഗോളാണ് പറങ്കിപ്പടയുടെ കഥ കഴിച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പോർച്ചുഗലിന് ലോകകപ്പിൽ എത്താൻ ഇനി പ്ലേ ഓഫ് കളിച്ച് ജയിക്കണം.

രണ്ടാം മിനിറ്റിൽ റെനാറ്റോ സാഞ്ചസിന്റെ ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 33 ആം മിനിറ്റിൽ ടെഡിച്ച് സെർബിയയുടെ ഇക്വലൈസർ സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാൻ ആയില്ല.

37 ആം വയസിലേക്ക് കടക്കുന്ന സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് അവസാന ലോകകപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. പ്ലേ ഓഫ് മത്സരങ്ങളുടെ ഫലമറിയാൻ അടുത്ത വർഷം മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരും.

നെയ്മറിന് ശേഷം ആര്? ബ്രസീലിയൻ ഇതിഹാസത്തിന്റെ ഉത്തരം അത്ഭുതപ്പെടുത്തി…

ഡേവിഡ് വാർണർ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകനാകണമെന്ന് മുൻ താരം…