in

LOVELOVE OMGOMG CryCry LOLLOL AngryAngry

നെയ്മറിന് ശേഷം ആര്? ബ്രസീലിയൻ ഇതിഹാസത്തിന്റെ ഉത്തരം അത്ഭുതപ്പെടുത്തി…

ബ്രസീലിന്റെ റിയൽ മാഡ്രിഡ്‌ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് തുടങ്ങിയ ചില ബ്രസീലിയൻ യുവതാരങ്ങൾ ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന താരങ്ങളായി വളർന്നുവരുമെന്ന പ്രതീക്ഷ നിലവിൽ സജീവമാണ്.

Neymar brazil

അന്താരാഷ്ട്ര ഫുട്ബോളിലെ രാജാക്കന്മാരാണ് ബ്രസീൽ. ബ്രസീൽ ഇല്ലാത്ത ഒരു ഫിഫ ലോകകപ്പ് പോലും ഫുട്ബോളിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നത് തന്നെ ബ്രസീൽ ദേശീയ ടീമിന്റെയും ബ്രസീലുകാരുടെയും ഫുട്ബോൾ സ്നേഹത്തിന്റെയും ആഴം അളന്നു കാണിക്കുന്നു. കൂടാതെ, 5 തവണ ലോകകപ്പ് കിരീടം ഉയർത്തികൊണ്ട് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലോകകപ്പ് ഉയർത്തിയ ഒരേയൊരു ടീമാകാനും ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.

നെയ്മർ ജൂനിയർ, പെലെ, കക്ക, റൊണാൾഡോ നസാരിയോ, റൊണാൾഡീഞ്ഞോ, റോബെർട്ടോ കാർലോസ്, കഫു തുടങ്ങി ബ്രസീലിന്റെ ചരിത്രത്തിലെ സൂപ്പർ താരങ്ങളുടെ എണ്ണം അങ്ങനെ നീണ്ടുപോകുന്നു.

ബ്രസീലിന്റെ തലമുറയിലെ അടുത്ത നെയ്‌മറാകുമെന്ന പ്രതീക്ഷയോടെ ഒരു യുവതാരവും ബ്രസീലിൽ നിന്ന് വളർന്നുവരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം കഫു.

Neymar brazil

ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന് വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ മികച്ച കളിക്കാർ ഉണ്ടെന്നും എന്നാൽ അവരൊന്നും നെയ്മറിന്റെ പോലെയല്ലന്നും കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിനിടെ കഫു പറഞ്ഞു.

“നിർഭാഗ്യവശാൽ, ബ്രസീൽ ഫുട്ബോൾ ടീം ഇന്ന് ഏറ്റവും മികച്ച കളിക്കാരില്ലാത്തതാണ്. ബ്രസീലിൽ മാത്രമല്ല, ലോക ഫുട്ബോളിന് തന്നെ ഏറ്റവും മികച്ച കളിക്കാരുടെ അഭാവമുണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ സൂചിപ്പിച്ച വിനീഷ്യസിനെയും റോഡ്രിഗോയെയും പോലുള്ള മികച്ച കളിക്കാർ ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ നെയ്മറിന് ശേഷമുള്ള ഒരു ഒരു സൂപ്പർ താരം ബ്രസീലിൽ ഇതുവരെ ഉണ്ടായിട്ടില്ല. ” – എന്നാണ് കഫു പറഞ്ഞത് .

എന്തായാലും, പാരിസ് സെന്റ് ജർമയിന്റെ സൂപ്പർ താരമായ നെയ്മർ ജൂനിയറിനു ശേഷം ബ്രസീൽ ഫുട്ബോൾ ടീമിന് നെയ്മറിനെ പോലെയോ അല്ലെങ്കിൽ ഏറ്റവും മികച്ച കളിക്കാരൻ എന്ന നിലയിലോ ഒരു താരം പോലും ബ്രസീലിൽ വളർന്നു വരുന്നില്ലെന്നാണ് കഫു പറഞ്ഞത്. ബ്രസീലിന്റെ റിയൽ മാഡ്രിഡ്‌ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് തുടങ്ങിയ ചില ബ്രസീലിയൻ യുവതാരങ്ങൾ ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന താരങ്ങളായി വളർന്നുവരുമെന്ന പ്രതീക്ഷ സജീവമാണ് .

ബാഴ്സയെ രക്ഷിക്കാൻ PSG നെയ്മറെ ഓഫർ ചെയ്തു ഞെട്ടിച്ചു, പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി…

തോൽവിക്ക് പിന്നാലെ പോർച്ചുഗീസ് ടീമിൽ പൊട്ടിത്തെറി പരിശീലകനെതിരെ ക്രിസ്ത്യാനോ റൊണാൾഡോ, വീഡിയോ പുറത്ത്…