in

LOVELOVE

ലിറ്റിൽ മാജിഷ്യൻ പ്രീമിയർ ലീഗിലേക്കോ??

പ്രീമിയർ ലീഗിനെ ഒരു കാലത്ത് ഭരിച്ച ഫിലിപ്പെ ക്യൂട്ടീനോ തിരകെ പ്രീമിയർ ലീഗിലേക്കോ. തന്റെ ലോങ് റേഞ്ച് ഷോട്ടുകൾ കൊണ്ട് നിലപറ്റയുള്ള ഷോട്ടുകൾ കൊണ്ടും ലിവർപൂൾ ആരാധകരെ ആവേശത്തിലാക്കിയ ലിറ്റിൽ മാജിഷ്യൻ തിരകെ പ്രീമിയർ ലീഗിലേക്കോ??

ഫിലിപേ ക്യൂട്ടീനോ പ്രീമിയർ ലീഗിലേക്ക്.ബ്രസീലിയൻ അറ്റാക്കിങ് മിഡ് ഫീൽഡർ തിരകെ പ്രീമിയർ ലീഗിലേക്ക്. സ്റ്റീവൻ ജറാഡിന്റെ കീഴിൽ പുതു ചരിതം കുറിക്കാൻ ഒരുങ്ങുന്ന ആസ്റ്റൺ വില്ലയിലേക്ക് ക്യൂട്ടീനോ കൂടിമാറിയെക്കും എന്ന് റിപ്പോർട്ടുകൾ. പ്രശസ്ത മാധ്യമ പ്രവത്തകനായ ഫാബ്രിയസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ആസ്റ്റൺ വില്ല ലോൺ വഴി ക്യൂട്ടീനോയെ ടീമിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നത്.ആസ്റ്റൺ വില്ലയെ കൂടാതെ വേറെ മൂന്നു പ്രീമിയർ ലീഗ് ക്ലബുകളും അദ്ദേഹത്തിൽ താല്പര്യപെട്ടിട്ടുണ്ട്. ആർസേനലും ടോട്ടെന്ഹാം അടങ്ങുന്ന ക്ലബുകളാണ് ഈ മൂന്നു ക്ലബ്ബുകളിൽ രണ്ട് പേർ എന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട്‌ ചെയുന്നത്.

ബാർസ യുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുക വാങ്ങി ന്യൂ ക്യാമ്പിൽ എത്തിയ ലിറ്റിൽ മാജിഷ്യൻ ഒരിക്കൽ പോലും അവിടെ തന്റെ പ്രതിഭയോട് നീതി പുലർത്താനായില്ല.ഈ കാലയളവിൽ ബയേണിൽ ലോണിലും ബാർസയിൽ ബെഞ്ചിലുമായിരുന്നു അയാൾ തന്റെ ഫുട്ബോൾ ജീവിതം കഴിച്ചു കൂട്ടിയത്.

ബ്രസീലിന് വേണ്ടി കോപ്പ അമേരിക്ക നേടി കൊടുക്കുകയും,2018 ലോകകപ്പിൽ ബ്രസീലിനെ ക്വാർട്ടർ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനും അദ്ദേഹത്തിന് സാധിച്ചു. പക്ഷെ പിന്നീട് ബാർസയിൽ നിറമങ്ങിയ ക്യൂട്ടീനോക്ക് നാഷണൽ ടീമിലെക്കുള്ള വാതിലുകളും അടക്കപെട്ടിരിന്നു .ഖത്തർ ലോകകപ്പിന് ഒള്ള ടിറ്റെ യുടെ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെടേണമെങ്കിൽ കളി സമയം അതാവശ്യം ആയതു കൊണ്ട് തന്നെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ലിറ്റിൽ മാജിഷ്യൻ ക്ലബ്‌ വിടും എന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.

ISL ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്സിൽ നിന്നും ലൂണ മാത്രം, പ്ലേയർ റേറ്റിംഗ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം…

“നെയ്മറിനെ പുകച്ചു കളയും” പരസ്യമായി വെല്ലുവിളിച്ച് പ്രശസ്ത UFC താരം മക്ഗ്രിഗോർ…