in

LOVELOVE OMGOMG CryCry LOLLOL AngryAngry

ഖത്തർ ലോകകപ്പിൽ കളിക്കാൻ വേണ്ടി കുട്ടിഞ്ഞോ വളരെ വലിയ ഒരു റിസ്ക് എടുക്കുന്നു…

തൻറെ ഫുട്ബോൾ കരിയറിലെ തന്നെ ഏറ്റവും ധീരമായ ഒരു തീരുമാനത്തിലേക്ക് അടുക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ജന്മംനൽകിയ ലിറ്റിൽ മജീഷ്യൻ എന്ന് യൂറോപ്യൻ ഫുട്ബോൾ മാധ്യമങ്ങൾ വാഴ്ത്തുന്ന കുട്ടിഞ്ഞോ. റെക്കോർഡു തുകക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിൽ നിന്നും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് വന്ന അദ്ദേഹം അവിടെ അസംതൃപ്തനാണ്.

ഒരിക്കലും പ്രതിഭകൾക്ക് ദാരിദ്ര്യം വരാത്ത രാജ്യമാണ് ബ്രസീൽ പ്രത്യേകിച്ചും ഫുട്ബോളിൽ, അവരുടെ ഊണിലും ഉറക്കത്തിലും ശ്വാസത്തിലും നിശ്വാസത്തിലും ഫുട്ബോൾ എന്ന വികാരം അലിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ ഹൃദയത്തിൻറെ തുടിപ്പ് പോലും ഫുട്ബോൾ കളിക്കുന്നത് പോലെയാണ്. ഈ പ്രതിഭ ധാരാളിത്തം കൊണ്ട് ബ്രസീലിയൻ ദേശീയ ടീമിൽ ഇടം പിടിക്കുക എന്നത് ഒരു വളരെ വലിയ ഭഗീരഥപ്രയത്നം തന്നെയാണ്.

അതിനുവേണ്ടി തൻറെ ഫുട്ബോൾ കരിയറിലെ തന്നെ ഏറ്റവും ധീരമായ ഒരു തീരുമാനത്തിലേക്ക് അടുക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ജന്മംനൽകിയ ലിറ്റിൽ മജീഷ്യൻ എന്ന് യൂറോപ്യൻ ഫുട്ബോൾ മാധ്യമങ്ങൾ വാഴ്ത്തുന്ന കുട്ടിഞ്ഞോ. റെക്കോർഡു തുകക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിൽ നിന്നും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് വന്ന അദ്ദേഹം അവിടെ അസംതൃപ്തനാണ്.

കാറ്റലോണിയ ക്ലബ്ബുമായി ഉള്ള കരാർ ഈ വർഷം അവസാനിക്കുകയാണ് അദ്ദേഹവുമായി കരാർ പുതുക്കുവാൻ ബാഴ്സലോണയ്ക്ക് താല്പര്യം ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത് എന്നാൽ ടീമിൽ കളിക്കുവാൻ അദ്ദേഹത്തിൻറെ താല്പര്യം ഉണ്ടോ എന്ന കാര്യം ഇപ്പോഴും സംശയമാണ്. മതിയായ കളി സമയം തനിക്ക് ലഭിക്കുമോ എന്നതാണ് അദ്ദേഹത്തിൻറെ മുഖ്യ ആശങ്ക.

അതേ സമയം ലൈംലൈറ്റിൽ ഒന്ന് മാറി നിൽക്കുക എന്ന വളരെ വലിയ ഒരു റിസ്ക് ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറെടുക്കുകയാണ്. തൻറെ ജന്മനാടായ ബ്രസീലിലേക്ക് മടങ്ങുവാൻ ആണ് അദ്ദേഹം താൽപര്യപ്പെടുന്നത് ബ്രസീലിയൻ ക്ലബ്ബുകളിൽ കളിച്ചു സെലക്ടർമാരുടെ ശ്രദ്ധയിൽ ഇടം പിടിക്കുക തന്നെയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. ബ്രസീലിനൊപ്പം ഒരു ലോകകപ്പ് ഉയർത്തുക എന്നത് ഏതൊരു ബ്രസീലിയൻ ഫുട്ബോൾ താരത്തിനേയും പോലെ തന്നെ അദ്ദേഹത്തെയും ചിരകാല അഭിലാഷമാണ്.

താരത്തിനു വേണ്ടി ബാഴ്സലോണയ്ക്ക് പുറമേ നിരവധി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ ഇപ്പോൾ തന്നെ ക്യൂവിൽ ഉണ്ട്. എന്നാൽ എല്ലായ്പ്പോഴും ബ്രസീലിയൻ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങൾക്ക് ദേശീയ ടീം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു ചെറിയ പരിഗണന നൽകുന്ന സ്വഭാവം ബ്രസീലിയൻ ഫുട്ബോൾ അധികൃതർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ലൈംലൈറ്റിൽ നിന്ന് അകന്നും നിന്നാലും ഖത്തർ ലോകകപ്പ് ടീമിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ബ്രസീലിലേക്ക് പറന്നേക്കും.

സിറ്റിയുടെ പോർച്ചുഗൽ താരത്തിന് അക്രമണം, രക്ഷപ്പെട്ടത് തലനാരിഴക്ക്!!

RRR പശ്ചാത്തലത്തിൽ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെഷ്യൽ പോസ്റ്റർ പുറത്തിക്കി…