ഇന്ത്യൻ സിനിമ അതിരുകൾ കടന്ന് പറക്കുകയാണ് അതിൻറെ അലകൾ ഇപ്പോൾ ലോകം മുഴുവൻ പ്രകമ്പനം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യൻ സിനിമകൾ ലോകവ്യാപകമായി ശ്രദ്ധ പിടിച്ചെടുക്കുകയാണ് ദൃശ്യം, ബാഹുബലി, ദംഗൽ, RRR, ഏറ്റവുമൊടുവിൽ മിന്നൽ മുരളി. അതിരുകൾ കടന്ന് പറക്കുന്ന ഇന്ത്യൻ സിനിമ ഇപ്പോൾ ലോക കായിക ഭൂപടത്തിൽ പോലും പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു.
ബ്രഹ്മാണ്ട സംവിധായകൻ രാജമൗലി യുടെ അടുത്ത ചിത്രം ആണ് ആർ ആർ ആർ അതിൻറെ പ്രമോഷൻ പരിപാടികൾ പോലും ലോകവ്യാപകമായി വളരെ വലിയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ ആർ ആർ ആർ സ്പെഷ്യൽ എഡിഷൻ പോസ്റ്റർ ഷെയർ ചെയ്തു. സിനിമയുടെ പശ്ചാത്തലത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബിൻറെ പരിശീലകനുമാണ് ഉള്ളത്.
പ്രീമിയർ ലീഗ് പങ്കുവെച്ച ആർആർആർ പോസ്റ്റർ സ്കെച്ചിൽ സിനിമയുടെ ലോഗോയുടെ പശ്ചാത്തലത്തിൽ മാനേജർ റാൽഫ് റാംഗ്നിക്കിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കാണാം.റാൽഫ് റാഗ്നിക്കിന്റെ റെഡ്സ് എന്നാണ് പോസ്റ്ററിന് പേരിട്ടിരിക്കുന്നത്.
ജനുവരി ഏഴിന് റിലീസ് ആകുന്ന ചിത്രമാണ് ആർ ആർ ആർ അഥവാ രണം രുധിരം രൗദ്രം. ലോകവ്യാപകമായി റിലീസ് ആകുന്ന ചിത്രത്തിന് ഇന്ത്യയിൽ നിന്നും റെക്കോർഡ് കളക്ഷൻ ആണ് പ്രതീക്ഷിക്കുന്നത് ബാഹുബലി സീരിയസ് എന്ന ബ്രഹ്മാണ്ഡ ഹിറ്റ് തയ്യാറാക്കിയ രാജമൗലി യുടെ ഏറ്റവും വലിയ പ്രോജക്ട് ആയി ആണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ പ്രതീക്ഷകൾ ഒട്ടും അസ്ഥാനത്തല്ല.
ഏതായാലും ഇത്തരത്തിൽ ഒരു പോസ്റ്റർ പുറത്തുവന്നത് ഈ സിനിമയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രമോഷൻ ആയാണ് കണക്കാക്കപ്പെടുന്നത് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ക്ലബ്ബിനെ ബന്ധപ്പെടുത്തി പ്രീമിയർ ലീഗ് തന്നെ ഇത്തരമൊരു പോസ്റ്റ് ഷെയർ ചെയ്തതിൻറെ അത്ഭുതത്തിൽ ആണ് ഇന്ത്യൻ സിനിമാലോകം.