in

LOVELOVE LOLLOL OMGOMG AngryAngry CryCry

അർജൻറീന സൂപ്പർതാരത്തിനെ PSG പ്രൈസ് ടാഗിട്ട് വിൽപ്പനയ്ക്ക് വച്ചു…

2019-ൽ വായ്പ അടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തിയ താരത്തിനെ പിന്നീട് അവർ സ്ഥിരപ്പെടുത്തുകയായിരുന്നു. ഈ സീസണിൽ ഫ്രഞ്ച് ലീഗ് പോരാട്ടത്തിൽ ഇതുവരെ 15 മത്സരങ്ങൾ കളിച്ച അദ്ദേഹം നാലു ഗോളുകൾ ഇതിനോടകം നേടിയിട്ടുണ്ട്. ഇതിൽ മിക്ക മത്സരങ്ങളിലും അദ്ദേഹം പകരക്കാരന്റെ വേഷത്തിലായിരുന്നു കളത്തിലിറങ്ങിയത്.

Argentina FIFA qualif [ Twiter]

പണം കൊണ്ടും താരങ്ങളുടെ ധാരാളിത്തം കൊണ്ടും ഇന്ന് ലോക ഫുട്ബോളിലെ അതിസമ്പന്നരാണ് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ. നക്ഷത്രക്കണ്ണുള്ള നിരവധി താരങ്ങൾ ഉണ്ടായിട്ടുപോലും അവർ സ്വപ്നം കാണുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് എന്ന കിട്ടാക്കനി അവർക്ക് ഇന്നും അകലെയാണ്. അത് ലക്ഷ്യം വെച്ച് കൊണ്ടാണ് അവർ ഓരോതവണയും സൂപ്പർ താരങ്ങളെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്.

പുതിയ താരങ്ങൾ വന്നതോടെ തങ്ങളുടെ പഴയ താരങ്ങളെ വിറ്റഴിക്കാൻ തയ്യാറെടുക്കുകയാണ് അവർ. ബ്രസീലിയൻ താരം റാഫിഞ്ഞയെ സ്പാനിഷ് ക്ലബ്ബ് റയൽ സോസിഡാഡിന് വിറ്റതിനുശേഷം അവർ അടുത്തതായി വിറ്റഴിക്കാൻ തയ്യാറെടുക്കുന്നത് അർജൻറീന സൂപ്പർ സ്ട്രൈക്കർ മൗറോ ഇകാർഡിയെ ആണ്. നിലവിൽ പി എസ് ജി യിലെ സൂപ്പർതാരങ്ങളുമായി അദ്ദേഹത്തിന് അത്ര മെച്ചപ്പെട്ട ബന്ധം അല്ല എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

നിലവിൽ നിരവധി അർജൻറീന താരങ്ങൾ കളിക്കുന്ന ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് ഈ അർജൻറീന താരം ഇതോടെ പുറത്താക്കപ്പെടുന്ന വ്യക്തമായിരിക്കുകയാണ്. താരത്തിന് വിലയും ഫ്രഞ്ച് ക്ലബ് നിശ്ചയിച്ചുകഴിഞ്ഞു 30 മില്യൺ യൂറോയാണ് അർജൻറീന താരത്തിന് അവർ വിലയിട്ടിരിക്കുന്നത്. പ്രമുഖ സ്പോർട്സ് മാധ്യമമായ മാർക്ക ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019-ൽ വായ്പ അടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തിയ താരത്തിനെ പിന്നീട് അവർ സ്ഥിരപ്പെടുത്തുകയായിരുന്നു. ഈ സീസണിൽ ഫ്രഞ്ച് ലീഗ് പോരാട്ടത്തിൽ ഇതുവരെ 15 മത്സരങ്ങൾ കളിച്ച അദ്ദേഹം നാലു ഗോളുകൾ ഇതിനോടകം നേടിയിട്ടുണ്ട്. ഇതിൽ മിക്ക മത്സരങ്ങളിലും അദ്ദേഹം പകരക്കാരന്റെ വേഷത്തിലായിരുന്നു കളത്തിലിറങ്ങിയത്.

മുൻപ് ഇറ്റാലിയൻ ക്ലബ്ബായ ഇൻറർ മിലാന് വേണ്ടി ഇറ്റാലിയൻ ലീഗിൽ കളിച്ച പരിചയമുള്ള താരത്തിനെ സ്വന്തമാക്കുവാൻ ഇറ്റാലിയൻ ലീഗിലെ മുമ്പന്മാരായ യുവൻറസ് ശ്രമിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും അത്രയധികം എടുത്തുപറയത്തക്ക താരമൂല്യം നിലവിലെ സാഹചര്യത്തിൽ ഈ അർജൻറീന താരത്തിന് ഇല്ലെങ്കിലും അദ്ദേഹത്തിൻറെ പ്രഹരശേഷിക്ക് കുറവൊന്നുമില്ല.

RRR പശ്ചാത്തലത്തിൽ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെഷ്യൽ പോസ്റ്റർ പുറത്തിക്കി…

PSG കുടുങ്ങി, കടം വീട്ടണമെങ്കിൽ സൂപ്പർതാരത്തിനെ വിൽക്കണം, വാങ്ങികൂട്ടുമ്പോൾ പിന്നാലെ വരുന്ന പണിയെ പറ്റി അവർ ഓർത്തില്ല…