in

CryCry

ടിട്വന്റിയിലും ഏകദിനത്തിലും ഇനി പുതിയ ക്യാപ്റ്റൻ, ഇന്ത്യൻ ക്രിക്കറ്റിൽ വൻ അഴിച്ചു പണികൾ!

ഐസിസി ടൂർണമെന്റുകളിലെ ട്രോഫി ക്ഷാമം മാറ്റി നിർത്തിയാൽ കോലിക്ക് കീഴിൽ ഇന്ത്യ വളരെ മികച്ച പ്രകടനങ്ങൾ ആണ് നടത്തിയത്. ഏകദിനത്തിൽ 95 മത്സരങ്ങൾ നയിച്ചപ്പോൾ 65 തവണയും ടീമിനെ വിജയത്തിലെത്തിക്കാൻ കോലിക്ക് കഴിഞ്ഞു. T20 യിൽ 49 മത്സരങ്ങളിൽ 31 വിജയങ്ങൾ ആണ് കോലിയുടെ സമ്പാദ്യം.

Captaincy dispute in Indian Cricket team

ഇന്ത്യൻ ക്രിക്കറ്റിനെ കാത്തിരിക്കുന്നത് വൻ അഴിച്ചുപണികൾ. ടിട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി ക്യാപ്റ്റന്‍ കോലി ലോകകപ്പിന് മുന്നേ തന്നെ വ്യക്തമാക്കിയതാണ്, നാളെത്തോടെ കോച്ച് രവി ശാസ്ത്രിയുടെ കാലവും കഴിയും. അതായത് ഇന്ത്യ ഇനിയൊരു ടിട്വന്റി മത്സരം കളിക്കുന്നത് പുതിയ ക്യാപ്റ്റൻ – കോച്ച് കോംബോക്ക് കീഴിലാവും എന്നത് ഉറപ്പാണ്. ന്യൂസിലാന്റിനെതിരെ ആരംഭിക്കുന്ന ടിട്വന്റി പരമ്പരയിൽ പുതിയ ക്യാപ്റ്റന് കീഴിലാവും ഇന്ത്യ ഇറങ്ങുക.

ടിട്വന്റിയിലെ കാര്യങ്ങൾ വ്യക്തമാണ്, എന്നാൽ ഈ ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകൽ ഏകദിനത്തിനേയും ബാധിക്കും എന്ന നിലക്കാണ് കാര്യങ്ങൾ പോവുന്നത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്തായാൽ കോലിക്ക് ഏകദിന ക്യാപ്റ്റന്‍സി കൂടി നഷ്ടമാവും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനെ പിൻതങ്ങുന്ന പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത് ചൊവ്വാഴ്ച്ച നടന്നേക്കാവുന്ന മീറ്റിങിൽ ഈ കടുത്ത തീരുമാനം വരും എന്നാണ്.

Captaincy dispute in Indian Cricket team

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ രോഹിത് ശർമയെ ക്യാപ്റ്റന്‍ ആക്കണം എന്ന് വാദിക്കുന്ന ഒരു വിഭാഗം കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലുണ്ട്. കോലിക്ക് കീഴിൽ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ നടത്തുന്നത് എങ്കിലും ഈ കാലയളവില്‍ ഒരു ട്രോളി പോലും നേടാൻ കോലിക്ക് കഴിഞ്ഞില്ല എന്നത് പോരായ്മയാണ്. 2017 ലെ ചാമ്പ്യന്മൻസ് ട്രോഫിയിൽ ഫൈനലിലും, 2019 ലോകകപ്പിൽ സെമിയിലും വീണ ഇന്ത്യ ഈ t20 ലോകകപ്പിൽ സെമി പോലും കാണാതെ പുറത്താവുന്ന സാഹചര്യമാണ്. ഇതിനിടക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പരാജയപ്പെട്ടു.

വരുന്ന രണ്ട് വർഷത്തിൽ രണ്ട് ലോകകപ്പുകൾ ആണ് വരാനിരിക്കുന്നത്. IPL ൽ ഏറ്റവും മികച്ച ക്യാപ്റ്റനായി വാഴ്ത്തപ്പെടുന്ന രോഹിത് ശർമക്ക് ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റന്‍സി കൈമാറും എന്നാണ് ഇൻസൈഡ് സപ്പോർട്സ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഒരു യുവ ക്യാപ്റ്റനെയാണ് നോക്കുന്നത് എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. രോഹിത് ശർമ യുടെ കാര്യത്തിൽ വില്ലൻ പ്രായമാണ്. എന്നാലും വരുന്ന രണ്ട് ലോകകപ്പുകൾ മാത്രം ആണ് ലക്ഷ്യം എങ്കിൽ രോഹിത് ശർമക്ക് ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റന്‍സി കൈമാറും.

ഐസിസി ടൂർണമെന്റുകളിലെ ട്രോഫി ക്ഷാമം മാറ്റി നിർത്തിയാൽ കോലിക്ക് കീഴിൽ ഇന്ത്യ വളരെ മികച്ച പ്രകടനങ്ങൾ ആണ് നടത്തിയത്. ഏകദിനത്തിൽ 95 മത്സരങ്ങൾ നയിച്ചപ്പോൾ 65 തവണയും ടീമിനെ വിജയത്തിലെത്തിക്കാൻ കോലിക്ക് കഴിഞ്ഞു. T20 യിൽ 49 മത്സരങ്ങളിൽ 31 വിജയങ്ങൾ ആണ് കോലിയുടെ സമ്പാദ്യം. റിപ്പോര്‍ട്ടുകൾ ശരിയായാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റന്‍ ആയി അവസാന മത്സരം ആവും കോലി നാളെ കളിക്കുക – IPL ലും ക്യാപ്റ്റന്‍സി ഒഴിയുന്ന കോലിയെ ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ആവും നായക സ്ഥാനത്ത് കാണാനാവുക.

ഏറ്റവും കൂടുതൽ ഓവർ റേറ്റഡ് ആയ 10 ഫുട്ബോൾ താരങ്ങൾ…

രോഹിത്തും രാഹുലും പന്തുമല്ല; ഇന്ത്യൻ ടീമിന് പുതിയ നായകനെ നിർദേശിച്ച് ആഷിഷ് നെഹ്‌റ