in ,

OMGOMG

രോഹിത്തും രാഹുലും പന്തുമല്ല; ഇന്ത്യൻ ടീമിന് പുതിയ നായകനെ നിർദേശിച്ച് ആഷിഷ് നെഹ്‌റ

രോഹിത്തും രാഹുലും പന്തുമല്ല; ഇന്ത്യൻ ടീമിന് പുതിയ നായകനെ നിർദേശിച്ച് ആഷിഷ് നെഹ്‌റ. നായകനാക്കാനുള്ള സാധ്യത കുറവാണ്. നായകനായി അദ്ദേഹം ഇത് വരെ ടീമുകളെ നയിക്കാത്തതാണ് അതിനുള്ള കാരണം. കൂടാതെ നായക ഭാരം വന്നാൽ താരത്തിന്റെ ബൌളിങ്ങിലുള്ള ശ്രദ്ധ കുറയുമോ എന്ന ഭയവും ബിസിസിഐയ്ക്കുണ്ട്. എന്നാൽ താരത്തെ ഉപനായകനാക്കാനുള്ള സാധ്യതയും കുറവല്ല.

New captain Challange

വിരാട് കോഹ്ലി ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതോടെ അടുത്ത നായകൻ ആരവണമെന്ന ചോദ്യവും ചർച്ചകളും ഇതോടെ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. രോഹിത് ശർമ്മയുടെ പേരാണ് പ്രധാനമായും ഉയർന്നു വരുന്നത് എങ്കിലും കെഎൽ രാഹുൽ, റിഷബ് പന്ത് എന്നീ പേരുകളും പരിഗണനയിലുണ്ട്. എന്നാലിപ്പോൾ അടുത്ത നായക സ്ഥാനത്തേക്ക് പുതിയൊരു പേര് കൂടി നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആഷിഷ് നെഹ്റ.

ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുമ്രയുടെ പേരാണ് നെഹ്‌റ നിർദേശിച്ചിരിക്കുന്നത്.ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റന്‍മാരാക്കരുതെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നാണ് നെഹ്‌റ പറഞ്ഞത്.

New captain Challange

കോര്‍ട്ടനി വാല്‍ഷ്,വസിം ആക്രം,വഖാന്‍ യൂനിസ് എന്നിവരൊക്കെ പേസ് ബൗളര്‍മാരായ നായകന്മാരായിരുന്നു. രോഹിത് ശര്‍മക്ക് ശേഷം റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവരുടെ പേരുകളാണ് കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ജസ്പ്രീത് ബുംറയേയും പരിഗണിക്കാവുന്നതാണ് എന്നാണ് നെഹ്‌റയുടെ അഭിപ്രായം.

അതേ സമയം നിലവിലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി ടീമില്‍ ഉള്‍പ്പെടുന്ന താരത്തിന് അനുഭവസമ്പത്തും ഏറെയുണ്ട് മതി.നിര്‍ണ്ണായക സമയത്ത് നായകന്മാരുടെ പ്രധാന ആശ്രയം ബുംറയുടെ ബൗളിങ്ങാണ്.

എന്നാൽ ബുംറയെ ഇന്ത്യ നായകനാക്കാനുള്ള സാധ്യത കുറവാണ്. നായകനായി അദ്ദേഹം ഇത് വരെ ടീമുകളെ നയിക്കാത്തതാണ് അതിനുള്ള കാരണം. കൂടാതെ നായക ഭാരം വന്നാൽ താരത്തിന്റെ ബൌളിങ്ങിലുള്ള ശ്രദ്ധ കുറയുമോ എന്ന ഭയവും ബിസിസിഐയ്ക്കുണ്ട്. എന്നാൽ താരത്തെ ഉപനായകനാക്കാനുള്ള സാധ്യതയും കുറവല്ല.

ടിട്വന്റിയിലും ഏകദിനത്തിലും ഇനി പുതിയ ക്യാപ്റ്റൻ, ഇന്ത്യൻ ക്രിക്കറ്റിൽ വൻ അഴിച്ചു പണികൾ!

എക്കാലത്തെയും മികച്ച യുണൈറ്റഡ് ഇലവൻ, ഫെർഗൂസൻ പറഞ്ഞത് ഇങ്ങനെയാണ്…