in

LOVELOVE OMGOMG LOLLOL AngryAngry CryCry

ക്രിസ്ത്യാനോയെ കളിപ്പിക്കുന്നത് ശരിയായ പൊസിഷനിലല്ലെന്ന് മുൻ യുണൈറ്റഡ് സ്ട്രൈക്കർ

ക്രിസ്ത്യാനോ സെന്റർ ഫോർവേഡല്ല അദ്ദേഹത്തിന് യോജിച്ചത് പത്താം നമ്പർ സ്ഥാനം ആണെന്നാണ് അദ്ദേഹം പറയുന്നത്, അതിന്റെ കാരണവും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ വിശദീകരിച്ചു. ലണ്ടനിലെ ഫുട്ബോൾ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഷെറിംഗ്ഹാം റൊണാൾഡോയെക്കുറിച്ച് പറഞ്ഞ വാക്കുകൾ താഴേ ചേർക്കുന്നു.

Cristiano Ronaldo Manchester United vs Atalanta BC

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ സെൻറർ ഫോർവേഡ് സ്ഥാനത്ത് താരതമ്യേന മികച്ച പ്രകടനം തന്നെയാണ് പോർച്ചുഗീസ് ഇൻറർനാഷണൽ ക്രിസ്ത്യാനോ റൊണാൾഡോ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ 19 കളിൽ നിന്നും 13 ഗോളുകളുമായി മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്. എന്നാൽ ക്രിസ്ത്യാനോയെ കളിപ്പിക്കുന്നത് ശരിയായ പൊസിഷനിൽ അല്ലെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ യുണൈറ്റഡ് സ്ട്രൈക്കർ ടെഡി ഷെറിങ്ഹാം.

ക്രിസ്ത്യാനോ സെന്റർ ഫോർവേഡല്ല അദ്ദേഹത്തിന് യോജിച്ചത് പത്താം നമ്പർ സ്ഥാനം ആണെന്നാണ് അദ്ദേഹം പറയുന്നത്, അതിന്റെ കാരണവും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ വിശദീകരിച്ചു. ലണ്ടനിലെ ഫുട്ബോൾ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഷെറിംഗ്ഹാം റൊണാൾഡോയെക്കുറിച്ച് പറഞ്ഞ വാക്കുകൾ താഴേ ചേർക്കുന്നു.

Cristiano Ronaldo Manchester United vs Atalanta BC

“റൊണാൾഡോ ഒരു സെന്റർ ഫോർവേഡ് ആയി മാറിയെന്ന് എനിക്കറിയാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവൻ ശരിക്കും ഒരു സെന്റർ ഫോർവേഡ് അല്ല. അവൻ ഒരു വൈഡ് ബോയ് ആണ്, ഒരുപക്ഷേ 10-ആം നമ്പർ ആകാം അവന് യോജിച്ചത്, പക്ഷേ അവൻ തീർച്ചയായും ഒരു സെന്റർ ഫോർവേഡ് അല്ല.”

“അദ്ദേഹം ചില സമയങ്ങളിൽ ഒരു സെന്റർ ഫോർവേഡ് താരത്തെ പോലെ ഗോളുകൾ സ്കോർ ചെയ്യുന്നു, ഹെഡ്ഡറിൽ നിന്നും ഗോളുകൾ നേടുന്നു.’കൊള്ളാം എന്തൊരു മികച്ച ഹെഡ്ഡർ’ എന്ന് നിങ്ങൾ കരുതും, അവൻ നിന്നുകൊണ്ട് ചാടി അത് എവിടെ നിന്ന് തിരികെ കൊണ്ടുവരുന്നു എന്നത് അതിശയകരമാണ്, പക്ഷേ നിങ്ങൾ സെന്റർ ഫോർവേഡുകളെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ ലുക്കാക്കു, ബെൻസെമ, ഹാരി കെയ്ൻ എന്നിവരെക്കുറിച്ചായിരിക്കും ഓർക്കുക”

ഹാരി കെയ്ൻ കളിക്കുന്ന രീതിയിൽ ഒരു സെന്റർ ഫോർവേഡ് ആകാൻ റൊണാൾഡോയ്ക്ക് കഴിയില്ല.റൊണാൾഡോ എപ്പോഴും മുന്നിലേക്ക് ഓടിയെത്താനും തന്റെ മുന്നിലുള്ള കാര്യങ്ങൾ കാണാനും ആഗ്രഹിക്കുന്ന ഒരാളാണ്, അതിനാൽ വ്യത്യസ്തമായ കേളീ ശൈലികൾ ആണ് ഇരുവർക്കും ഉള്ളത്.

UCL എതിരാളികളായി റയൽമാഡ്രിഡ് വരുമ്പോൾ മെസ്സിയുടെ പ്രതികരണം ഇങ്ങനെ

ഗാംഗുലി പറഞ്ഞതൊക്കെ കള്ളം! ക്യാപ്റ്റന്‍സി മാറ്റത്തനെകുറിച്ച് കോലിക്ക് പറയാനുള്ളത് ഇതാണ്!