in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

CR7 വീണ്ടും ഇറ്റലിയിലേക്ക്, അദ്ദേഹം പറഞ്ഞത് ഇങ്ങനെ…

36 കാരനായ അദ്ദേഹം ഇറ്റലിയിലെ തന്റെ സമയത്തെക്കുറിച്ച് പങ്കു വച്ചത് സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് , ഒപ്പം ഗ്രൂപ്പിൽ ഒന്നാമതെത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആരാധകരോട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

Cristiano Ronaldo Manchester United vs Atalanta BC

മുൻ യുവന്റസ് സ്‌ട്രൈക്കറും നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി എയിലെ തന്റെ സമയത്തെക്കുറിച്ച് മനസ്സ് തുറന്നുപറഞ്ഞിരിക്കുന്നു , ” ഇറ്റലി എപ്പോഴും എന്റെ ഹൃദയത്തിൽ എന്നേക്കുമായി നിലനിൽക്കുന്ന ഒരു അത്ഭുതകരമായ സ്ഥലമായിരിക്കും” എന്നാണ് അദ്ദേഹം പറഞ്ഞത്.

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയെ നേരിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതിനിടെയാണ് റൊണാൾഡോ വീണ്ടും ഇറ്റലിയിലേക്ക് മടങ്ങുന്നത്, സീരി എയിൽ യുവന്റസിനൊപ്പം മൂന്ന് സീസൺ ചെലവഴിച്ച ശേഷം ഈ കഴിഞ്ഞ സമ്മറിലാണ് റൊണാൾഡോ ഇറ്റലി വിടുന്നത്.

Cristiano Ronaldo and Cavani for Manchester United

36 കാരനായ അദ്ദേഹം ഇറ്റലിയിലെ തന്റെ സമയത്തെക്കുറിച്ച് പങ്കു വച്ചത് സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് , ഒപ്പം ഗ്രൂപ്പിൽ ഒന്നാമതെത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആരാധകരോട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

“വീണ്ടും ഇറ്റലിയിലേക്ക് മടങ്ങുക. എന്നെയും എന്റെ കുടുംബത്തെയും വളരെ നന്നായി സ്വാഗതം ചെയ്ത ഒരു രാജ്യം, എന്റെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കുന്ന ഒരു അത്ഭുതകരമായ സ്ഥലം. അറ്റലാന്റ പോലുള്ള ഒരു ടീമിനെതിരെ ബെർഗാമോയിൽ കളിക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്ന് എനിക്ക് അനുഭവത്തിൽ നിന്ന് അറിയാം, പക്ഷേ ഞങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും, ഇത് ചാമ്പ്യൻസ് ലീഗാണ്, ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്! നമ്മൾ എവിടെയാണ്! നമുക്ക് മുന്നോട്ടു പോകാം, ഡെവിൾസ്!
” – എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് .

യൂറോപ്പിലെ കാര്യത്തിലേക്ക് വരുമ്പോൾ ക്രിസ്ത്യാനോ റൊണാൾഡോ എപ്പോഴും മിടുക്കനാണ്, 179 കളികളിൽ നിന്ന് 137 ഗോളുകൾ നേടിയ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോററാണ് ഒപ്പം ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച അസ്സിസ്റ്റ്‌ വേട്ടക്കാരുടെ ലിസ്റ്റിലും CR7 എന്ന UCL രാജാവ് തന്നെയാണ് ഒന്നാമത് . പോർച്ചുഗൽ നായകൻ88 എവേ ഗെയിമുകളിൽ നിന്ന് 60 തവണ സ്കോർ ചെയ്തിട്ടുണ്ട്, റെഡ് ഡെവിൾസ് അറ്റലാന്റയെ നേരിടുമ്പോൾ ചുവന്ന ചെകുത്താന്മാർ വിജയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ .

അന്ന് എന്തുകൊണ്ടാണ് സുവാരസ് ലിവർപൂൾ വിട്ടത്? കാരണം ഇതാണ്…

മെസ്സി പുറത്ത് ! മെഡിക്കൽ റിപ്പോർട്ടുകൾ ഇങ്ങനെ, PSG സ്‌ക്വാഡ് പ്രഖ്യാപിച്ചു….