in

CryCry OMGOMG LOLLOL LOVELOVE AngryAngry

പോർച്ചുഗീസ് ദുരന്തം, ക്രിസ്റ്റ്യാനോക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കും…

37 ആം വയസിലേക്ക് കടക്കുന്ന സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് അവസാന ലോകകപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. പ്ലേ ഓഫ് മത്സരങ്ങളുടെ ഫലമറിയാൻ അടുത്ത വർഷം മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരും.

cristiano Ronaldo will mia Qatar World cup

പോർച്ചുഗലിനെ അവരുടെ തട്ടകത്തിൽ മലർത്തിയടിച്ച് സെർബിയ ഖത്തറിലേക്ക്മത്സരം 1-1ന് സമനിലയിൽ നിൽക്കെ 90 ആം മിനിറ്റിൽ മിട്രോവിച്ച് നേടിയ ഹെഡർ ഗോളാണ് പറങ്കിപ്പടയുടെ കഥ കഴിച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പോർച്ചുഗലിന് ലോകകപ്പിൽ എത്താൻ ഇനി പ്ലേ ഓഫ് കളിച്ച് ജയിക്കണം.

രണ്ടാം മിനിറ്റിൽ റെനാറ്റോ സാഞ്ചസിന്റെ ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 33 ആം മിനിറ്റിൽ ടെഡിച്ച് സെർബിയയുടെ ഇക്വലൈസർ സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാൻ ആയില്ല.

cristiano Ronaldo will mia Qatar World cup

രണ്ടാം പകുതിയിൽ പോർച്ചുഗൽ പ്രതിരോധ നിരയെ മുൾമുനയിൽ നിർത്തി നിരവധി ആക്രമണങ്ങളാണ് സെർബിയ നടത്തിയത്. ലോകകപ്പിന് യോഗ്യത നേടാൻ സെർബിയയ്ക്ക് പോർച്ചുഗലിനെതിരെ ജയം അനിവാര്യമായിരുന്നു. എന്നാൽ, ഗോൾ ശരാശരിയിൽ മുന്നിലായിരുന്ന പോർച്ചുഗലിന് സമനില പിടിച്ചാലും ഖത്തറിലേക്കുള്ള ടിക്കറ്റ് ലഭിക്കുമായിരുന്നു.

പന്തടക്കത്തിലും ഗോൾ മുഖം ലക്ഷ്യമാക്കിയുള്ള ഷോട്ടുകളിലും സെർബിയ തന്നെയായിരുന്നു മുന്നിൽ. ഗ്രൂപ്പ് ‘എ’യിൽ 8 മത്സരങ്ങളിൽ നിന്ന് സെർബിയ 20 പോയിന്റ് നേടിയപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും സംഘത്തിനും 17 പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുരുഷ ഫുട്ബോളിൽ പോർച്ചുഗലിനെതിരെ സെർബിയയുടെ ആദ്യ ജയത്തിന് കൂടിയാണ് ലിസ്ബണിലെ ബെൻഫിക്കയുടെ മൈതാനം സാക്ഷ്യം വഹിച്ചത്.

37 ആം വയസിലേക്ക് കടക്കുന്ന സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് അവസാന ലോകകപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. പ്ലേ ഓഫ് മത്സരങ്ങളുടെ ഫലമറിയാൻ അടുത്ത വർഷം മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരും.

ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള കാരണംസ്പാനിഷ് സൂപ്പർ താരം വാസ്ക്വസ് പറയുന്നു…

തകരുമോ MNM? നെയ്മറിനെ PSG വിൽക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ…