in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള കാരണംസ്പാനിഷ് സൂപ്പർ താരം വാസ്ക്വസ് പറയുന്നു…

മുൻ ലാലിഗ താരവും സ്പാനിഷ് ഫോർവേഡും ആയ അൽവാരോ വാസ്ക്വസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ്ബ്‌ സ്പോർട്ടിങ് ഗിജോൺ വിട്ട ശേഷം ഒരു വർഷ കരാറിലാണ് സ്വന്തമാക്കിയത്.
ലാലിഗയിൽ 150 ലധികം മത്സരങ്ങളുടെ പരിചയ സമ്പത്ത് ഉള്ള താരമാണ് വാസ്ക്വസ്. 30 കാരനായ താരം എസ്പാന്യോൾ,ഗെറ്റാഫെ തുടങ്ങിയ പ്രമുഖ സ്പാനിഷ് ക്ലബ്ബുകൾക്കായും ഇംഗ്ലീഷ് ക്ലബ്ബ് സ്വാൻസിറ്റിക്കായും ബൂട്ട് അണിഞ്ഞിട്ടുണ്ട്.

സ്വാൻസിറ്റിയുടെ ഭാഗമായപ്പോൾ പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ അർജന്റീനിയൻ താരം ജോർജ് പെരെയ്ര ഡയസിനെയും ഉറുഗ്വായ് താരം ലൂണയെയും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരുന്നു.വരുന്ന സീസണിൽ ടീമിന്റെ മുന്നേറ്റ നിരയെ വാസ്ക്വസ്-ഡയസ്-ലൂണ സംഖ്യം നയിക്കും.

ഏതായാലും ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിക്കുന്നത് ഈ താരം തന്നെയായിരിക്കും. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് എന്ന് ക്ലബ്ബിലേക്ക് വരാനുണ്ടായ കാരണം വെളിപ്പെടുത്തിയത്. 30- കാരനായ താരത്തനെ ഏറ്റവുമധികം ആകർഷിച്ചത് ബ്ലാസ്റ്റേഴ്സ് ടീമിൻറെ വളരെ വിശാലവും ശക്തവും ആയ ആരാധകവൃന്ദം ആണ്.

കേരള ബ്ലാസ്റ്റേഴ്സ് എന്നത് നിരവധി ആരാധകരുള്ള വളരെ വലിയ ഒരു ക്ലബ്ബാണ്. ഇവിടുത്തെ താരങ്ങളും പരിശീലകരും ആരാധകരും ഞാൻ അവർക്ക് ഒപ്പം ഉണ്ടെങ്കിൽ വിജയങ്ങൾ നേടുവാൻ സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് താൻ ബ്ലാസ്റ്റേഴ്സിലേക്ക് വന്നത് എന്ന് സ്പാനിഷ് താരം കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഒരുക്കുന്ന തന്ത്രങ്ങൾക്ക് താൻ യോജിച്ച താരമാണെന്ന് തന്നെ ബന്ധപ്പെട്ടവർ വ്യക്തമായി ധരിപ്പിച്ചു എന്നും അതുകൊണ്ടുകൂടിയാണ് മറ്റ് ക്ലബ്ബുകളുടെ ഒന്നും ഓഫർ വകവയ്ക്കാതെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ തിരഞ്ഞെടുത്തത് എന്ന് ഈ സ്പാനിഷ് സൂപ്പർ താരം ഇന്നലെ നടന്ന അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗ് വില്ലന്മാർ, ഏറ്റവും കൂടുതൽ തവണ ചുവപ്പുകാർഡ് കണ്ട ISL താരങ്ങൾ ഇവരാണ്…

പോർച്ചുഗീസ് ദുരന്തം, ക്രിസ്റ്റ്യാനോക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കും…