in

LOLLOL LOVELOVE OMGOMG AngryAngry CryCry

ഇന്ത്യൻ സൂപ്പർ ലീഗ് വില്ലന്മാർ, ഏറ്റവും കൂടുതൽ തവണ ചുവപ്പുകാർഡ് കണ്ട ISL താരങ്ങൾ ഇവരാണ്…

വിദേശ താരങ്ങളുമായി കളിച്ചു- ഇടപഴകി ഇന്ത്യയിലെ യുവ ഫുട്ബോൾ താരങ്ങളുടെ നിലവാരം തന്നെ വർദ്ധിച്ചു. ഇന്ത്യൻ താരങ്ങളെ പരുക്കൻ കളികൾ പഠിപ്പിക്കാനും ഇന്ത്യൻ സൂപ്പർ ലീഗ് സഹായകമായി എന്ന് പറഞ്ഞാൽ തെറ്റില്ല. കളിക്കളത്തിൽ നടത്തുന്ന ദുർനടപ്പ് മൂലം കിട്ടുന്ന പ്രശസ്തി ഫലകങ്ങൾ ആയ ചുവപ്പു കാർഡുകൾ ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണ്ണമെൻറിൽ സജീവമാണ്. ISL ചരിത്രത്തിൽ ഏറ്റവുമധികം ചുവപ്പുകാർഡ് കണ്ട താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

Red Card fight in BFC vs F C Goa

ഇന്ത്യൻ ഫുട്ബോൾ സംസ്കാരത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയത് ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണ് ദാരിദ്ര്യത്തിൻറെ പടുകുഴിയിൽ നിന്നും സമ്പന്നതയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ നയിച്ചത് ഇന്ത്യൻ സൂപ്പർ ലീഗ് മാത്രമാണ്. ഫുട്ബോൾ ഇന്ത്യയിൽ അന്തസ്സുള്ള ഒരു പ്രൊഫഷൻ ആയി മാറി. അതുകൂടാതെ ഇവിടെ നിലവാരമുള്ള ഫുട്ബോൾ താരങ്ങൾ കൂടുതലായി വളർന്നുവന്നു.

ടെലിവിഷൻ സ്ക്രീനുകളിൽ മാത്രം നാം കണ്ടുപരിചയിച്ച പല ഇതിഹാസ താരങ്ങളുടേയും കളി കണ്ണിൽ കാണുവാൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇന്ത്യൻ സൂപ്പർ ലീഗ് അവസരം ഒരുക്കിക്കൊടുത്തു. റോബർട്ടോ കാർലോസ് ഡിയാഗോ ഫോർലാൻ, ബെർബെറ്റോ, വെസ് ബ്രൗൻ, നിക്കോളാസ് അനൽക്ക തുടങ്ങി നിരവധി എണ്ണംപറഞ്ഞ താരങ്ങൾ ഇന്ത്യൻ മണ്ണിൽ പന്തു തട്ടാൻ കാരണമായത് ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണ്.

Red Card fight in BFC vs F C Goa

വിദേശ താരങ്ങളുമായി കളിച്ചു- ഇടപഴകി ഇന്ത്യയിലെ യുവ ഫുട്ബോൾ താരങ്ങളുടെ നിലവാരം തന്നെ വർദ്ധിച്ചു. ഇന്ത്യൻ താരങ്ങളെ പരുക്കൻ കളികൾ പഠിപ്പിക്കാനും ഇന്ത്യൻ സൂപ്പർ ലീഗ് സഹായകമായി എന്ന് പറഞ്ഞാൽ തെറ്റില്ല. കളിക്കളത്തിൽ നടത്തുന്ന ദുർനടപ്പ് മൂലം കിട്ടുന്ന പ്രശസ്തി ഫലകങ്ങൾ ആയ ചുവപ്പു കാർഡുകൾ ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണ്ണമെൻറിൽ സജീവമാണ്. ISL ചരിത്രത്തിൽ ഏറ്റവുമധികം ചുവപ്പുകാർഡ് കണ്ട താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ഏറ്റവും കൂടുതൽ ചുവപ്പുകാർഡ് കണ്ട് 6 താരങ്ങളുടെ പട്ടിക എടുത്തു നോക്കുകയാണെങ്കിൽ. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 76 മത്സരങ്ങളിൽ നിന്നും നാല് ചുവപ്പുകാർഡ് കണ്ട് അഹമ്മദ് ജാഹു ആണ്. രണ്ടാം സ്ഥാനത്ത് 79 മത്സരങ്ങളിൽനിന്ന് 3 ചുവപ്പുകാർഡ് കണ്ട മാഴ്സലീഞ്ഞോ ആണ്.

മൂന്നാംസ്ഥാനത്ത് കേവലം 26 മത്സരങ്ങളിൽ നിന്നും രണ്ടു ചുവപ്പുകാർഡ് കണ്ട് ഇന്ത്യൻ താരം സാഹിൽ ടാവോരയാണ്. ഹെന്ററിക്കോ സെറീനോ ജോസ് ലൂഡോ ലാൽറുവത്താര എന്നിവർക്കും രണ്ടു ചുവപ്പു കാർഡുകൾ വീതമാണ്.

മുഖ്യ പരിശീലകനേക്കാൾ താരമൂല്യമുള്ള അസിസ്റ്റൻറ് മാനേജർ, സ്റ്റീഫൻ വാൻ ഡേർ ഹെയ്ഡൻ നിസാരനല്ല ആള് പുലിയാണ്…

ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള കാരണംസ്പാനിഷ് സൂപ്പർ താരം വാസ്ക്വസ് പറയുന്നു…