in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുഖ്യ പരിശീലകനേക്കാൾ താരമൂല്യമുള്ള അസിസ്റ്റൻറ് മാനേജർ, സ്റ്റീഫൻ വാൻ ഡേർ ഹെയ്ഡൻ നിസാരനല്ല ആള് പുലിയാണ്…

ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്കിൻകിസ് ബെൽജിയം മണ്ണിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു കാണിച്ച ക്ലബ്ബ് ബ്രൂഗെയിൽ വച്ച് ഉള്ള പരിചയം ആണ് ഈ ബൽജിയൻ മിഡ്ഫീൽഡറെ കേരള ബ്ലാസ്റ്റേഴ്സ് നിലയിലേക്ക് എത്തിച്ചത്. അദ്ദേഹം വന്നതോടെ ഒരു കാര്യം ഉറപ്പാണ്.???

Van Der Heyden Stephan in Kerala Blasters F C

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ തുടങ്ങുന്നതിനു തൊട്ടു മുൻപ് അപ്രതീക്ഷിതമായി കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ അസിസ്റ്റൻറ് മാനേജരേ പ്രഖ്യാപിച്ചപ്പോൾ ആരാധകർ മാത്രമല്ല അമ്പരന്നത്. കാരണം വന്നിരിക്കുന്നത് അത്ര നിസ്സാരനല്ല. മുഖ്യ പരിശീലകനേക്കാൾ താരമൂല്യം ഉള്ളവനാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ അസിസ്റ്റൻറ് മാനേജർ

ബെൽജിയൻ പ്രൊഫഷണൽ ഫുട്ബോൾ പരിശീലകനും മുൻ കളിക്കാരനും ഓക്കേയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലെ ടീം അസിസ്റ്റന്റ് മാനേജരായി നിയമിക്കപ്പെട്ട സ്റ്റീഫൻ വാൻ ഡർ ഹെയ്ഡൻ. ബെവരൻ , ക്ലബ്ബ് ബ്രൂഗെ, ലില്ലേ OSC, റോഡ JC , ജെർമിനൽ ബീയർ ഷോട്ട് തുടങ്ങിയ ക്ലബ്ബുകളുടെ മധ്യനിര അടക്കി ഭരിച്ചു കളിച്ച താരമാണ്.

Van Der Heyden Stephan in Kerala Blasters F C

1994 ലോകകപ്പിനുള്ള ബെൽജിയം ടീമിൽ വാൻ ഡെർ ഹെയ്ഡൻ ഉണ്ടായിരുന്നു. കളിക്കളത്തിൽ ഒറ്റയ്ക്ക് കളി മെനയുവാൻ മാത്രം പ്രതിഭാ ധാരാളിത്തമുള്ള ഒരു അസാമാന്യ പ്രതിഭയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ അസിസ്റ്റൻറ് മാനേജർ. സ്റ്റീഫൻ വാൻ ഡർ ഹെയ്ഡൻ. താരം ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസിന്റെ സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് ആയി ആണ് ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്.

ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്കിൻകിസ് ബെൽജിയം മണ്ണിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു കാണിച്ച ക്ലബ്ബ് ബ്രൂഗെയിൽ വച്ച് ഉള്ള പരിചയം ആണ് ഈ ബൽജിയൻ മിഡ്ഫീൽഡറെ കേരള ബ്ലാസ്റ്റേഴ്സ് നിലയിലേക്ക് എത്തിച്ചത്. അദ്ദേഹം വന്നതോടെ ഒരു കാര്യം ഉറപ്പാണ്.

മുൻ സീസണുകളിൽ നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ ഭാവനാശൂന്യമായി അലഞ്ഞുതിരിഞ്ഞു നടന്ന താരങ്ങളുടെ മധ്യനിര ആയിരിക്കുകയില്ല ഈ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന് ഉണ്ടാവുക. ഈ മിഡ്ഫീൽഡ് സ്പെഷലിസ്റ്റ് നിയമനം അല്പം വൈകിയോ എന്നത് മാത്രമാണ് ആരാധകരുടെ ഇപ്പോഴുള്ള ആശങ്ക.

നെയ്മർ സാങ്കേതികമായി മെസ്സിയെക്കാളും ക്രിസ്ത്യാനോയെക്കാളും മികച്ചവൻ ആണ് എന്നാൽ ആ കാര്യത്തിൽ നെയ്മർ പോരാ, ബ്രസീലിയൻ ഇതിഹാസം പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് വില്ലന്മാർ, ഏറ്റവും കൂടുതൽ തവണ ചുവപ്പുകാർഡ് കണ്ട ISL താരങ്ങൾ ഇവരാണ്…