in ,

അലിയ്ക്ക് വിസാ പ്രശ്നം, ചഹറിന് പരിക്ക് പ്രെട്ടോറിസും വൈകും – CSK കുഴപ്പത്തിൽ..

‘ഡിഫന്റിങ് ചാമ്പ്യൻസ് ‘ എന്ന പട്ടവുമായി ആദ്യ മത്സരത്തിന് എത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ അവസ്ഥ അത്ര ശുഭകരമല്ല. ടീമിന്റെ ആദ്യ പതിനൊന്നിൽ ഭാഗമാവേണ്ട മൂന്ന് പേരുടെ സേവനം ആദ്യ മത്സരത്തിലോ, മത്സരങ്ങളിലോ നഷ്ടമാവും എന്ന അവസ്ഥയാണ്! ടീം ഇതെങ്ങനെ മറികടക്കും!

മൊയീൻ അലിയും വിസ പ്രശ്നവും!

ഇക്കഴിഞ്ഞ ശനിയാഴ്ച സൂപ്പർ കിങ്സിന്റെ CEO കാശി വിശ്വനാഥന്‍ പറഞ്ഞത് പ്രകാരം മൊയീൻ അലിക്ക് വിസ ലഭിക്കാത്തതാണ് അയാളുടെ വരവ് വൈകിക്കുന്നത്. അന്ന് CEO പറഞ്ഞത് വിഷയത്തില്‍ ബിസിസിഐ ഉൾപടെ ഇടപെട്ടു എന്നും തിങ്കളാഴ്ച (21/3) തന്നെ വിസ ലഭിച്ചേക്കും എന്നുമാണ് – ആ കാര്യത്തിൽ ഇതുവരെ തീരുമാനം ആയതായി അറിവില്ല. വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അലിക്ക് ആദ്യ മത്സരമോ, മത്സരങ്ങളോ നഷ്ടമാവാം!

ചഹറിന്റെ പരിക്ക്.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഏറ്റവും അധികം വലക്കാൻ പോവുന്ന പ്രശ്നം ചഹറിന്റെ ! ടീമിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാൾ. പവർപ്ലേ സ്പെഷ്യലിസ്റ്റ് ബൗളർ, ബാറ്റിങിൽ വാലറ്റത്ത് ആവശ്യമായ ഡെപ്ത്ത് നൽകാൻ കഴിയുന്ന ആളും. ചഹറിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ റിക്കവർ ആവുന്നുണ്ട്, എന്നാലും ആദ്യ ആഴ്ചകളിൽ ചഹർ ഉണ്ടാവില്ല.

ഡ്വെയ്ൻ പ്രെട്ടോറിസ് – നാഷണല്‍ ഡ്യൂട്ടി.

സൗത്ത് ആഫ്രിക്കയിയുടെ ബംഗ്ലാദേശ് സീരിസ് ടീമിൽ അംഗമാണ് പ്രെട്ടോറിസ്. പരമ്പര കഴിഞ്ഞ് തിരികെ എത്തി മൂന്ന് ദിവസം നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞാൽ മാത്രമേ ടീമിനൊപ്പം ചേരാൻ കഴിയൂ. അത് കൊണ്ട് തന്നെ ആദ്യ മത്സരത്തിൽ പ്രെട്ടോറിസ് അവൈലബിൾ ആവില്ല.

ചഹറിന്റെ പരിക്ക് ടീമിന്റെ ഓവർസീസ് കോമ്പിനേഷനെ ബാധിക്കും. പവർപ്ലേക്കുള്ളിൽ പന്തെറിയാൻ ആദം മിൽനെയെ കളിപ്പിക്കേണ്ടി വരും ടീമിന്. അലി എത്താൻ വൈകുന്നത് ആദ്യ മത്സരത്തിൽ വൻ പണി ആവും. അവിടെ കോമ്പിനേഷന് പണി ആണ് – നിറയെ ഇടംകയ്യൻ ബാറ്റാർമാരുള്ള കൊൽക്കത്തക്ക് എതിരെ ഓഫ് സ്പിൻ ബൗളർ ഇല്ലാതെ ഇറങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ ഓഫ് ബ്രേക്ക് ബൗളർ ആയ മഹേഷ് തീക്ഷണക്കും അവസരം ലഭിച്ചേക്കും.

ആദ്യ മത്സരത്തിലെ സാധ്യത ഇലവൻ!

റുതുരാജ് ഗെയ്ക്വദ്, ഡെവോൺ കോൺവേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റയുഡു, ശിവം ദൂബെ, എം എസ് ധോനി, രവീന്ദ്ര ജഡേജ, ഡ്വൊയ്ൻ ബ്രാവോ, ആദം മിൽനെ, മഹേഷ് തീക്ഷണ, കെ എം ആസിഫ്.

എറിക് ടെൻ ഹാഗ് തന്നെ അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ ..

വെയ്ൻ റൂണി പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയ്മിൽ..