in

CryCry

വിരമിക്കൽ പ്രഖ്യാപിച്ച് ഡിവില്ല്യേർസ്, ഇനി IPL ലും ഇല്ല!

IPL ലെത്തിയാലും എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഡിവില്ല്യേർസ്. 184 മത്സരങ്ങളിൽ 39 ആവറെജിൽ 5162 റൺസ് – കൂട്ടിന് 151 സ്ട്രൈക്ക് റേറ്റും!

AB Devillers retires from all forms of cricket

സൗത്ത് ആഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ല്യേർസ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. നേരത്തെ തന്നെ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്ന ഏബി IPL ൽ സജീവനായിരുന്നു, ഈ തീരുമാനത്തോടെ ഇനി RCB കുപ്പായത്തിലും ഡിവില്ല്യേർസിനെ കാണാനാവില്ല എന്ന് ഉറപ്പായി. IPL 2022 ന് മുന്നോടിയായി ടീമുകൾ കളിക്കാരെ നിലനിർത്താനുള്ള അവസരം ഈ മാസം അവസാനം വരെയാണ്, അതിനിടെ ആണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ല്യേർസിന്റെ പ്രഖ്യാപനം.

ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി ആണ് ഏബി വിടപറഞ്ഞത്. 2018 മേയിലാണ് എല്ലാവരെയും ഞെട്ടിച്ച തീരുമാനം തന്റെ മുപ്പത്തി അഞ്ചാം വയസിൽ എടുത്തത്.
പക്ഷേ 2019 ലോകകപ്പിലും, 2021 ടിട്വന്റി ലോകകപ്പിലും തിരിച്ചു വരവിന്റെ റൂമറുകൾ ഫാൻസിന് പ്രതീക്ഷ നൽകി, എന്നാൽ അതൊക്കെയും വെറുതെയായി. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റാർമാരിൽ ഒരാൾ അപ്രതീക്ഷിതമായി ക്രിക്കറ്റ് ലോകത്തോട് വിടപറഞ്ഞു.

AB Devillers retires from all forms of cricket

പക്ഷേ IPL ൽ ഏബി ഷോ തുടർന്നു കൊണ്ടിരുന്നു. 2019 ലും 2020 ലും 150 ലധികം പ്രഹര ശേഷിയോടെ അയാൾ ബാറ്റ് ചെയ്തു. 45 നടുത്ത് ആവറേജിൽ 442, 454 എന്നിങ്ങനെ ആയിരുന്നു വിരമിച്ച് കഴിഞ്ഞ ശേഷം ഡിവില്ല്യേർസിന്റെ IPL പ്രകടനങ്ങൾ. 2021 ൽ നിറം മങ്ങി എങ്കിലും 148 സ്ട്രൈക്ക് റേറ്റിൽ 313 റൺസ് നേടി ആണ് ഏബി മടങ്ങിയത്. 37 വയസ് മാത്രമായ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്ലയേസിൽ ഒരാൾ ഇനിയും ടീമിനൊപ്പം തുടരും എന്ന് ഫാൻസും പ്രതീക്ഷിച്ചിരുന്നു.

114 ടെസ്റ്റ് മത്സരങ്ങളും, 228 ഏകദിനങ്ങളും, 78 ടിട്വന്റികളും അടങ്ങിയ അന്താരാഷ്ട്ര കരിയറിൽ 8765, 9577, 1675 (യഥാക്രമം) വീതം റൺസ് നേടിയിട്ടുണ്ട്. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ അമ്പതിലേറെ ആവറേജ് കാത്തുസൂക്ഷിച്ച ഡിവില്ല്യേർസ് സമകാലികരിൽ ഏറ്റവും മികച്ചവൻ ആയിരുന്നു. 22 ടെസ്റ്റ് സെഞ്ച്വറികളും 25 ഏകദിന സെഞ്ച്വറികളും കരിയറിലുണ്ട്. കൂട്ടിന് 109 അന്താരാഷ്ട്ര അർഥ ശതകങ്ങളും!

IPL ലെത്തിയാലും എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഡിവില്ല്യേർസ്. 184 മത്സരങ്ങളിൽ 39 ആവറെജിൽ 5162 റൺസ് – കൂട്ടിന് 151 സ്ട്രൈക്ക് റേറ്റും! മൂന്ന് സെഞ്ച്വറികളും 40 ഫിഫ്റ്റികളും ഏബി യുടെ പേരിലുണ്ട്. ബാംഗ്ലൂര്‍, ഡൽഹി ടീമുകൾക്ക് വേണ്ടി IPL കളിച്ചിട്ടുണ്ട്. RCB യുടെ ക്യാപ്റ്റന്‍ സ്ഥാനം കോലി ഒഴിയുകയും ഏബി കളി നികത്തുകയും ചെയ്യുന്നതോടെ IPL ലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് അവസാനിക്കുന്നത്.

അബുദാബി T10 ഇന്ന് ആരംഭിക്കും, പങ്കെടുക്കാൻ അഞ്ച് ഇന്ത്യൻ താരങ്ങളും!

ഇംഗ്ലണ്ട് ഫുട്ബോൾ ടീം വിമാനപകടത്തിൽ പെട്ടുവെന്ന് തങ്ങൾ കരുതിയതായി റിയോ ഫെർഡിനാൻഡ്…!!