in

LOLLOL

അബുദാബി T10 ഇന്ന് ആരംഭിക്കും, പങ്കെടുക്കാൻ അഞ്ച് ഇന്ത്യൻ താരങ്ങളും!

30 മത്സരങ്ങളും പ്ലേ ഓഫും കടന്ന് ഡിസംബര്‍ നാലിന് ആണ് ഫൈനൽ. എല്ലാ മത്സരങ്ങളും അബുദാബിയിലെ ഷെയ്ഖ് സയേദ് സ്റ്റേഡിയത്തിലാണ് നടക്കുക.

ഈ വർഷത്തെ അബുദാബി T10 പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാവും. IPL ലും ലോകകപ്പിലും ശേഷം UAE മറ്റൊരു വലിയ ഇവന്റിന് തയാറെടുക്കുമ്പോൾ വലിയ പേരുകൾ ക്കൊപ്പം അഞ്ച് ഇന്ത്യൻ താരങ്ങളും ടൂർണമെന്റിന്റെ ഭാഗമാവുന്നുണ്ട്.

ഫാഫ് ഡുപ്ലെസിസ്, ഡ്വെൻ ബ്രാവോ, നിക്കോളാസ് പൂരൻ, മുഈൻ അലി, ക്രിസ് ഗെയ്ൽ, ജേസൻ റോയ്, ഇയോൻ മോർഗൻ, മുഹമ്മദ് ഹഫീസ്, ആന്ദ്രേ റസൽ, വനിന്ദു ഹസരങ്ക, ഡാരൻ ബ്രാവോ, ക്രിസ് ജോർദൻ, ലിയാം ലിവിങ്സ്റ്റോൺ തുടങ്ങിയ ഇന്റർനാഷണൽ ക്രിക്കറ്റിലെ ഏറ്റവും പ്രമുഖരായ താരങ്ങളാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ ഭാഗമാവുന്നത്. ഇവർക്കൊപ്പം അഞ്ച് ഇന്ത്യൻ താരങ്ങളും ടൂർണമെന്റിന്റെ ഭാഗമാവുന്നുണ്ട്, അവർ ആരൊക്കെ എന്ന് നോക്കാം.

1) യൂസഫ് പത്താൻ.

മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താൻ ഇത്തവണ തന്റെ T10 അരങ്ങേറ്റം നടത്തും. ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ ഹാർഡ് ഹിറ്റർ ഈ വർഷം ആദ്യമാണ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. അതിന് പിന്നാലെ എത്തിയ റോഡ് സേഫ്റ്റി സീരിസിൽ ഇന്ത്യൻ ലെജന്റ്സ് ടീമിന്റെ ഭാഗമായി മികച്ച പ്രകടനങ്ങൾ യൂസഫ് നടത്തിയിരുന്നു. T10 ലെ ഏറ്റവും പുതിയ ടീമായ ചെന്നൈ ബ്രേവ്സിനൊപ്പം ആണ് തന്റെ ആദ്യ T10 ന് യൂസഫ് പത്താൻ എത്തുന്നത്.

2) മുനാഫ് പട്ടേൽ

ചെന്നൈ ബ്രേവ്സ് ടീമിലെ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മുനാഫ് പട്ടേൽ. ഈ മുൻ ഇന്ത്യൻ പേസർ റോഡ് സേഫ്റ്റി സീരിസിലും മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം ലങ്കൻ പ്രീമിയർ ലീഗിൽ കണ്ടി ടർകേസിന് വേണ്ടി കളിച്ച മുനാഫ് അബുദാബി T10 ലും മുൻപ് ഭാഗമായിട്ടുണ്ട്. അന്ന് രാജ്പുത് ടീമിന് വേണ്ടിയാണ് കളിച്ചത്.

3) യോ മഹേഷ്.

മുൻ ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ, തമിഴ് നാടുകാരനായ യോ മഹേഷ് അരങ്ങേറ്റം നടത്തുന്നത് നിലവിലെ ചാമ്പ്യന്മാരായ നോർതേൻ വാരിയർസിന് വേണ്ടിയാണ്. 33 കാരൻ ആയ ഈ പേസ് ബൗളിങ് ഓൾറൗണ്ടർ 18 IPL മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇത്തവണ റോവ്മാൻ പവലിന് കീഴിൽ വാരിയേഴ്സിന് വേണ്ടി കളിക്കും.

4) കൗനൈൻ അബ്ബാസ്

മുൻ കർണ്ണാടക വിക്കറ്റ് കീപ്പർ ബാറ്റർ കൗനൈൻ അബ്ബാസും നോർതേൻ വാരിയർസിന് ഒപ്പമാണ്. IPL ടീമുകളുടെ ഭാഗമാവാൻ ഭാഗ്യം ലഭിക്കാതെ പോയ അബ്ബാസ് പക്ഷേ കർണ്ണാടക പ്രീമിയര്‍ ലീഗിലെ രണ്ട് ടീമുകളുടെ ഭാഗമായി കളിച്ചിട്ടുണ്ട്. പതിനൊന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 4 ലിസ്റ്റ് എ മത്സരങ്ങളും കർണ്ണാടകയെ പ്രതിനിധീകരിച്ചിട്ടുണ്ട് ഈ 31- കാരൻ.

5) അഭിമന്യൂ മിഥുൻ

മഹേഷിനും അബ്ബാസിനുമൊപ്പം നോർതേൻ വാരിയർസിന് ടീമിന്റെ ഭാഗമായി എത്തുന്ന അഭിമന്യൂ മിഥുൻ ആണ് ഈ ലിസ്റ്റിലെ അവസാന പേര്.
ഈ 32- കരാൻ ഈ വർഷം ആദ്യമാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യൻ ടീമിന് വേണ്ടി 4 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് – 2011 ലാണ് അവസാനമായി ഇന്ത്യൻ കുപ്പായം അണിഞ്ഞത്.

ടൂർണമെന്റ് ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 7:30 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്‍സ് ആയ നോർത്തൻ വാരിയർസ് ഡൽഹി ബുൾസിനെ ആണ് നേരിടുന്നത്. 30 മത്സരങ്ങളും പ്ലേ ഓഫും കടന്ന് ഡിസംബര്‍ നാലിന് ആണ് ഫൈനൽ. എല്ലാ മത്സരങ്ങളും അബുദാബിയിലെ ഷെയ്ഖ് സയേദ് സ്റ്റേഡിയത്തിലാണ് നടക്കുക.

വിമർശകർ അറിയുക, ക്രിസ്റ്റ്യാനോ ഒരിക്കലും യുവന്റസിന്റെ പ്രശ്നമായിരുന്നില്ല എന്ന് മുൻ യുവന്റസ് താരം…

വിരമിക്കൽ പ്രഖ്യാപിച്ച് ഡിവില്ല്യേർസ്, ഇനി IPL ലും ഇല്ല!