in

LOVELOVE

വിമർശകർ അറിയുക, ക്രിസ്റ്റ്യാനോ ഒരിക്കലും യുവന്റസിന്റെ പ്രശ്നമായിരുന്നില്ല എന്ന് മുൻ യുവന്റസ് താരം…

വിമർശകർ ധാരാളം ഉണ്ടായിരുaന്നിട്ടും, ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി 134 മത്സരങ്ങളിൽ നിന്ന് നേടിയ 101 ഗോളുകൾ നേടി എന്നത് തന്നെ അദ്ദേഹം യുവന്റസിൽ മികച്ച കളി കാഴ്ച വെച്ചു എന്നത് കാണിക്കുന്നു. കൂടാതെ നിരവധി വ്യക്തിഗത ബഹുമതികൾ നേടുകയും ക്ലബ്ബിനെ രണ്ട് ലീഗ് കിരീടങ്ങളടക്കം നിരവധി കിരീട നേട്ടങ്ങളിലേക്കും അദ്ദേഹം നയിച്ചു

ronaldo juventus

മുൻ യുവന്റസ് മിഡ്ഫീൽഡറായ ക്ലോഡിയോ മാർച്ചിസിയോ, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലെ സമയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു.
യുവന്റസിനൊപ്പം കളിക്കുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചില ആരാധകർ വിമർശിച്ചിരുന്നു, ഇതിനെ കുറിച്ചും അദ്ദേഹം വ്യകതമായ മറുപടി നൽകുന്നുണ്ട്.

2018-ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെത്തുന്നത്. മൂന്നു വർഷം യുവന്റസിനൊപ്പം കളിച്ച ശേഷം അദ്ദേഹം 2021-ലെ സമ്മറിൽ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. യുവന്റസ് ക്ലബ്ബിനെ നിരവധി കിരീടങ്ങളിലേക്ക് ക്രിസ്റ്റ്യാനോ നയിച്ചപ്പോൾ, ക്രിസ്റ്റ്യാനോക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുന്നതിലാണ് യുവന്റസ് പരാജയപ്പെട്ടത്.

ronaldo juventus

“എല്ലാവരും പ്രതീക്ഷിച്ചിരുന്ന യുവന്റസ് ടീമിന്റെ ഫലങ്ങൾ പരിഗണിക്കാതെ തന്നെ, യുവന്റസ് ആരാധകർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിൽ ഉണ്ടായിരിക്കുന്നത് തന്നെ വലിയ ബഹുമതിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലായ്പ്പോഴും ധാരാളം ഗോളുകൾ നേടിയിട്ടുണ്ട്, അതിനാലാണ് യുവന്റസ് മാനേജ്മെന്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യം വാങ്ങിയത്.”

“ഒരു കളിക്കാരന് മാത്രം ചാമ്പ്യൻസ് ലീഗ് നേടാനാവില്ല. ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാൻ പറ്റാത്തതിൽ എനിക്ക് സങ്കടം തോന്നി. ഞാൻ എന്റെ മുൻ ടീമംഗങ്ങളുമായി സംസാരിച്ചു, അവർ എല്ലായ്പ്പോഴും അവന്റെ പ്രവർത്തന നൈതികതയെക്കുറിച്ച് എന്നോട് വിവരിച്ചു. “

“ക്രിസ്റ്റ്യാനോ ഒരിക്കലും യുവന്റസിനു ഒരു പ്രശ്‌നമായിരുന്നില്ല. പക്ഷേ ക്രിസ്റ്റ്യാനോയുടെ ചുറ്റുമുള്ള ടീം ക്രിസ്റ്റ്യാനോക്കൊപ്പം ശരിയായ രീതിയിൽ കളിച്ചില്ല.” – ക്ലോഡിയോ മാർച്ചിസിയോ പറഞ്ഞു .

വിമർശകർ ധാരാളം ഉണ്ടായിരുന്നിട്ടും, ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി 134 മത്സരങ്ങളിൽ നിന്ന് നേടിയ 101 ഗോളുകൾ നേടി എന്നത് തന്നെ അദ്ദേഹം യുവന്റസിൽ മികച്ച കളി കാഴ്ച വെച്ചു എന്നത് കാണിക്കുന്നു. കൂടാതെ നിരവധി വ്യക്തിഗത ബഹുമതികൾ നേടുകയും ക്ലബ്ബിനെ രണ്ട് ലീഗ് കിരീടങ്ങളടക്കം നിരവധി കിരീട നേട്ടങ്ങളിലേക്കും അദ്ദേഹം നയിച്ചു.

ആദ്യമത്സരം ബ്ലാസ്റ്റേഴ്സിന് കടുകട്ടി ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയാം…

അബുദാബി T10 ഇന്ന് ആരംഭിക്കും, പങ്കെടുക്കാൻ അഞ്ച് ഇന്ത്യൻ താരങ്ങളും!