in , ,

ആദ്യമത്സരം ബ്ലാസ്റ്റേഴ്സിന് കടുകട്ടി ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയാം…

കരുത്തരായ ATKMB യോട് ഒരു വിജയത്തോടെ തന്നെ ബ്ലാസ്റ്റേഴ്സിന് സീസൺ തുടങ്ങാൻ സാധിക്കുകയാണെങ്കിൽ അത് മുന്നോട്ടുള്ള യാത്രയിൽ ടീമിനും കോച്ചിനും ആത്മവിശ്വാസം കൂട്ടുന്ന ഒന്നായി മാറും..

KBBFC ATK MB

ATKMB ആയുള്ള ആദ്യ മത്സരം എളുപ്പമുള്ള ഒന്നാകില്ല. നിലവിൽ ഡിഫെനസും അറ്റാക്കും ഒക്കെ ആയിട്ടുള്ള ഒരു ടീം ആണ് ATKMB.
ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ഡിഫെൻസിൽ ഒരു കോർഡിനേഷൻ കൊണ്ട് വരുക വ്യക്തി ഗതമായ പിഴവുകൾ ഒഴിവാക്കുക എന്നിവയാണ്. കളിയിലെ രണ്ട് നിർണായക താരങ്ങൾ ആയി മാറേണ്ടവർ ലെസ്‌കോവിച്ചു ഖബ്രയും ആയിരിക്കും.

KBBFC ATK MB

ഇവരുടെ രണ്ട് പേരുടെയും നേതൃത്വം ഗുണം തന്നെയാണ് നമ്മുടെ ഡിഫെൻസും മധ്യനിരയും എത്രത്തോളം സാങ്കേതികമായി നിൽക്കുമെന്നുള്ളത് തീരുമാനിക്കുക. മിഡ്‌ഫീൽഡിൽ ആര് കൂടുതൽ സുസ്ഥിരമാകുന്നു എന്നത് കളിയിൽ നിർണായകം ആയേക്കാം. ഹ്യൂഗോ ബൊമസ് എന്നീ വിദേശ താരങ്ങളെ മിഡ്‌ഫീൽഡിൽ ഖബ്ര ജീകസൻ ആയുഷ് പൂട്ടിയ എന്നീ താരങ്ങളെ വച്ചു എങ്ങനെ തടഞ്ഞു നിർത്തുന്നു പോസ്സെഷൻ വീണ്ടെടുക്കുന്നു എന്നതൊക്കെ കണ്ട് തന്നെ അറിയേണ്ട ഒന്നാണ്.

KBBFC ATK MB

ജിങ്കൻ ക്ലബ് വിട്ടതും നാലു വിദേശ താരങ്ങളെ മാത്രം ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതും ATKMB യുടെ ഡിഫെൻസിനെ ചെറുതായോന്ന് തളർത്തുമെങ്കിലും അത് ബാലൻസ് ചെയ്യാനുള്ള താരങ്ങൾ അവരുടെ ടീമിൽ തന്നെ ഉണ്ട്. ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് നിരയ്ക്കും കുറച്ചു വിയർത്താൽ മാത്രമേ ഗോളുകൾ കണ്ടെത്താൻ സാധിക്കൂ എന്നുള്ളത് ഉറപ്പാണ്..

KBBFC ATK MB

കരുത്തരായ ATKMB യോട് ഒരു വിജയത്തോടെ തന്നെ ബ്ലാസ്റ്റേഴ്സിന് സീസൺ തുടങ്ങാൻ സാധിക്കുകയാണെങ്കിൽ അത് മുന്നോട്ടുള്ള യാത്രയിൽ ടീമിനും കോച്ചിനും ആത്മവിശ്വാസം കൂട്ടുന്ന ഒന്നായി മാറും..

ഈ സീസണിൽ ലൂണയുടെ റോൾ ഇതാണ് പങ്കാളിയായി ആ ഇന്ത്യൻ താരവും…

വിമർശകർ അറിയുക, ക്രിസ്റ്റ്യാനോ ഒരിക്കലും യുവന്റസിന്റെ പ്രശ്നമായിരുന്നില്ല എന്ന് മുൻ യുവന്റസ് താരം…