in

LOVELOVE CryCry AngryAngry

ഈ സീസണിൽ ലൂണയുടെ റോൾ ഇതാണ് പങ്കാളിയായി ആ ഇന്ത്യൻ താരവും…

നിലവിലെ A-League ചാമ്പ്യന്മാരായ മെൽബൺ സിറ്റി എഫ് സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത പ്ലെയർ, ഒറ്റ റൂമറിൽ പോലും കേൾക്കാത്ത പേര്. പാതിരാത്രിക്കുള്ള സർപ്രൈസ് സൈനിങ്.

നട്ടപ്പാതിരയ്ക്ക് ആരാധകരുടെ ഹൃദയത്തിൽ അമിട്ട് പൊട്ടിക്കുന്നത് പോലെ ആയിരുന്നു  കേരളബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഈ വർഷത്തെ ആദ്യ വിദേശ സൈനിങ്. യാതൊരു സൂചനപോലും ഇല്ലാതെ വളരെ അപ്രതീക്ഷിതമായായിരുന്നു കേരളബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചത്. മെൽബൺ സിറ്റിക്ക് ഒപ്പം രണ്ട് കിരീടങ്ങൾ ഉയർത്തിയ ശേഷമാണ് ഉറുഗ്വായ് താരം കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. രണ്ട് വർഷത്തേക്ക് ആണ് ക്ലബ്ബുമായി താരം കരാർ ഒപ്പുവച്ചത്.

നിലവിലെ A-League ചാമ്പ്യന്മാരായ മെൽബൺ സിറ്റി എഫ് സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത പ്ലെയർ, ഒറ്റ റൂമറിൽ പോലും കേൾക്കാത്ത പേര്. പാതിരാത്രിക്കുള്ള സർപ്രൈസ് സൈനിങ്.

അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന ഉറുഗ്വേ താരമായ അഡ്രിയൻ ലൂണയാണ് അർധരാത്രിയിൽ ബ്ലസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിലേക്ക് അഡ്രിനാലിൻ പമ്പ് ചെയ്തു കൊണ്ട് വന്നത്. ഈ സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് ടീമിൽ അറ്റാക്കിങ് മിഡ്ഫീൽഡർ ആയായിരിക്കും കളിക്കുന്നത് എന്ന് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കിയിരുന്നു.

യുവ മലയാളി താരം സഹൽ അബ്ദുൽ സമദ് ആയിരിക്കും അറ്റാക്കിങ് മിഡ്ഫീൽഡർ ആയി അദ്ദേഹത്തിനൊപ്പം പങ്കാളിയായി കളിക്കുന്നത്. അതുകൂടാതെ പൊസഷൻ ഇൻറർ ചേഞ്ച് സിസ്റ്റത്തിലൂടെ വിവിധ ഫോർമേഷനുകളിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ താരത്തിന് കളിക്കേണ്ടിവരും

അണ്ടർ 20 അണ്ടർ 17 വിഭാഗങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വായെ പ്രതിനിധീകരിച്ചിട്ടുള്ള താരം സ്പാനിഷ് ക്ലബായ എസ്പാനിയോളിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ആക്രമണം നിരയിലെ യൂട്ടിലിറ്റി പ്ലെയർ ആയി വിളിക്കപ്പെടുന്ന അഡ്രിയാൻ ലൂണ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ഗോളടിച്ചു മുന്നേറാൻ സഹായിക്കും എന്നത് ഉറപ്പാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ മലയാളികൾക്ക് പുതുചരിത്രം…

ആദ്യമത്സരം ബ്ലാസ്റ്റേഴ്സിന് കടുകട്ടി ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയാം…