in

ധോണിയും സമ്മതിക്കുന്നു അയാളാണ് തിരിച്ചടികളിൽ പതറാത്ത, തോൽവികളിൽ നിന്നും പറന്നുയരുന്ന യഥാർത്ഥ ക്യാപ്റ്റനെന്ന്…

Ravi Kohli Dhoni [BCCI/Twiter]

IPL ന്റെ ആദ്യ പകുതിയില്‍ ചിത്രത്തിലേ തന്നെ ഇല്ലാതിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേർസ് സീസൺ അവസാനിക്കുമ്പോ RUNNERS UP ആവുന്നുണ്ട്. സമീപ കാലത്തെ മോശം പ്രകടനം കാരണം നോൺ ബാറ്റിംഗ് ബാറ്റേർസ് എന്ന് HATERS പരിഹാസ രൂപേണ വിളിക്കുന്ന 2 നായകന്മാര്‍ ഏറ്റുമുട്ടിയ ഫൈനലില്‍ വിജയം ധോണിക്കൊപ്പം നിന്നു…

മത്സരത്തിന് ശേഷം ധോണിയോട് ഹർഷാ ഭോഗ്ലെയുടെ ചോദ്യം വന്നു : കഴിഞ്ഞ വര്‍ഷത്തിലെ തകര്‍ച്ചയിൽ നിന്നും എങ്ങനെയാണ് ഇവിടെ എത്തി നിൽക്കുന്നത്.

MS Dhoni [sportsKreeda]

ധോണി :ചെന്നൈയെ കുറിച്ച് പറയുന്നതിന് മുൻപ് കൊൽക്കത്തയെ കുറിച്ച് പറയാം.. ആദ്യത്തെ ഫേസിലെ അവസ്ഥയിൽ നിന്നും അവർ ഫൈനൽ വരെ എത്തിയത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അങ്ങനെയൊരു സ്ഥിതിയിൽ നിന്നും തിരിച്ചു വരാൻ വളരെ പാടാണ്. ഈ വർഷത്തെ കിരീടം ഏറ്റവും അർഹിച്ചിരുന്നതും അവരാണ്…

ധോണിയുടെ ഈ വാക്കുകളില്‍ എല്ലാം ഉണ്ടായിരുന്നു ഉണ്ടായിരുന്നു.
ആദ്യം തകർന്നു പോയപ്പോ പരിഹസിച്ചവർ പിന്നീട് ഉയിര്‍ത്തെഴുന്നേറ്റപ്പോ ക്യാപ്റ്റന്‍ മോർഗനെ അഭിനന്ദിച്ചോ എന്നതും സംശയമാണ്.

IPL ലെ മോശം ബാറ്റിംഗ്‌ പ്രകടനം കാരണം ഇംഗ്ലണ്ടിന്റെ വേൾഡ്കപ്പ് ടീമിൽ നിന്ന് ഞാൻ ഒഴിഞ്ഞ് തരാന്‍ താന്‍ തയ്യാറാണെന്ന് മോർഗൻ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അന്ന് ഒരു കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള അവസ്ഥകളെയൊക്കെ തരണം ചെയ്ത് തന്നെയാണ് ഇവിടം വരെയെത്തിയിട്ടുള്ളത്. അല്ലെങ്കില്‍ ഇന്നീ കാണുന്ന മോര്‍ഗന്‍ ഉണ്ടാവുമായിരുന്നില്ല.


പക്ഷേ എന്റെ ക്യാപ്റ്റന്‍സി മികവ് ഇപ്പോഴും കൈവിട്ടിട്ടില്ല എന്നും ഇംഗ്ലണ്ടിന്റെ ആദ്യ വേൾഡ്കപ്പ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നുണ്ട്. അതേ എവിടെയും പോയിട്ടില്ല ആ ക്യാപ്റ്റന്‍സി എന്നതിന്റെ തെളിവായിരുന്നു ഇന്ന്‌ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഡിഫന്‍ഡിംഗ് ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ ശ്വാസം മുട്ടിച്ച ഫീൽഡ് സെറ്റിംഗ് കൊണ്ടും
ബൗളിങ് ചേഞ്ച് കൊണ്ടും മോർഗൻ വരിഞ്ഞ് മുറുക്കിയപ്പോൾ
വെറും 55 റൺസിലൊതുങ്ങുകയാണ് വമ്പനടിക്ക് പേരു കേട്ട വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്‌ നിര…

മെസ്സിയും സുവാരസും വീണ്ടുമൊരു ക്ലബ്ബിൽ ഒരുമിക്കും താരങ്ങളുടെ പദ്ധതി ഇപ്രകാരം…

“നെയ്മറിനും എംബാപ്പെയെക്കാളും എളുപ്പമാണ് ലുകാകു”-തോമസ് ട്യൂഷൽ