in , , ,

“നെയ്മറിനും എംബാപ്പെയെക്കാളും എളുപ്പമാണ് ലുകാകു”-തോമസ് ട്യൂഷൽ

Neymar Mbappe Lukaku

പാരീസ് സെന്റ് ജെർമെയ്‌ൻ ക്ലബ്ബിൽ നിന്ന് പുറത്താക്കിയ അതേ സീസണിൽ ചെൽസിക്ക് വേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കാൻ ജർമൻകാരനായ സൂപ്പർ പരിശീലകൻ തോമസ് ടുച്ചൽ കഴിഞ്ഞിട്ടുണ്ട് .

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ താൻ അനുഭവിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് നിലവിൽ ലണ്ടനിൽ അനുഭവിച്ചത് എന്നാണ് തോമസ് ട്യൂഷൽ പറയുന്നത് , ഫെസ്റ്റിവൽ ഡെല്ലോ സ്പോർട്സിൽ അദ്ദേഹം ഇത് തുറന്നു പറയുകയും ചെയ്തു .

Neymar Mbappe Lukaku

PSG യെ പരിശീലിപ്പിക്കുന്ന സമയത്തെക്കാൾ കൂടുതൽ ശാന്തമായാണ് താൻ ഇപ്പോൾ ചെൽസിയെ പരിശീലിപ്പിക്കുന്നത് എന്ന് തോമസ് ട്യൂഷൽ പറയുന്നുണ്ട്.

“പിഎസ്ജിയിൽ, ഞാൻ കായിക മന്ത്രിയാണെന്ന് എനിക്ക് തോന്നി. കാരണം താരങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എനിക്ക് മാനേജ് ചെയ്യേണ്ടതതായി വന്നു . ഇപ്പോൾ ചെൽസിയിൽ, ഞാൻ കൂടുതൽ ശാന്തമായി പ്രവർത്തിക്കുന്നു.”
– തോമസ് ട്യൂഷൽ പറഞ്ഞു.

നെയ്മറിനെയും എംബാപ്പെയെയും പരിശീലിപ്പിക്കുന്നതിനേക്കാൾ കൂടുതൽ എളുപ്പം റൊമേലു ലുക്കാക്കുവിനെ പരിശീലിപ്പിക്കുന്നത് ആണെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട് .

അതേസമയം തോമസ് ട്യൂഷൽ പരിശീലിപ്പിച്ച PSG ടീമാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ PSG ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. 2020-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യുണികിനോട് ഒരു ഗോളിനാണ് PSG പരാജയപ്പെട്ടത്. തൊട്ടുപിന്നാലെ PSG ക്ലബ്ബിൽ നിന്ന് പുറത്താക്കപ്പെട്ട തോമസ് ട്യൂഷൽ അടുത്ത സീസണിൽ PSG-യിൽ കൈവിട്ടുപോയ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിയിലൂടെ തിരിച്ചുപിടിച്ചു. നിലവിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചെൽസി ടീമിന്റെ പരിശീലകൻ തന്നെയാണ് ഇപ്പോഴും തോമസ് ട്യൂഷൽ എന്ന ലോകോത്തര പരിശീലകൻ.

ധോണിയും സമ്മതിക്കുന്നു അയാളാണ് തിരിച്ചടികളിൽ പതറാത്ത, തോൽവികളിൽ നിന്നും പറന്നുയരുന്ന യഥാർത്ഥ ക്യാപ്റ്റനെന്ന്…

ഫ്രഞ്ച് ലീഗിലെ എൽക്ലാസിക്കോക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി PSG പരിശീലകൻ