in ,

ഫ്രഞ്ച് ലീഗിലെ എൽക്ലാസിക്കോക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി PSG പരിശീലകൻ

PSG vs Marseille

PSG – മാഴ്‌സെ മത്സരം ഫ്രഞ്ച് ഫുട്ബോളിനെ എപ്പോഴും ആവേശം കൊള്ളിക്കുന്ന മത്സരം തന്നെയാണ്. ഈ സീസണിലെ PSG – മാഴ്‌സെ ലെ ക്ലാസ്സികോ പോരാട്ടം അരങ്ങേറാൻ ഒരുങ്ങുകയാണ്. മാഴ്‌സെയുടെ മൈതാനത്തു നടക്കുന്ന ഈ മത്സരത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

മത്സരത്തിന് മുന്നോടിയായി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ തന്റെ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു. ഈ ക്ലാസ്സിക് പോരാട്ടം വിജയിക്കുന്നതിന്റെ പ്രാധാന്യം PSG പരിശീലകനായ മൗറിസിയോ പോചെട്ടിനോ വ്യക്തമാക്കുന്നുണ്ട് .

” ഓരോ ക്ലാസിക്ക് മത്സരത്തിനും അതിന്റേതായ ചരിത്രവും വികാരങ്ങളും രാജ്യത്തിന്റെ സംസ്കാരവും ടീമുകളും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ ഡെർബിയും വളരെ പ്രത്യേകതയുള്ളതാണ് . PSG – മാഴ്‌സെ മത്സരം 3 പോയന്റ് നേടുന്നതിനേക്കാൾ വളരെ പ്രധാനപ്പെട്ടതാണ്. ”

PSG vs Marseille

“ഇത് അഭിമാനത്തെക്കുറിച്ചുള്ള പോരാട്ടമാണ് , വികാരങ്ങൾ നിറഞ്ഞ പോരാട്ടമാണ്. ജയം അത്യാവശ്യമായ പോരാട്ടമാണ് . അത് ജയിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്, മറ്റൊന്നിനും വേണ്ടിയല്ല. വിജയത്തിനൊപ്പം നന്നായി കളിച്ചാൽ അത് കൂടുതൽ മികച്ചതായിരിക്കും. ക്ലബ്ബിന് ഇത് ഒരു പ്രത്യേക മത്സരമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം.”
– പോചെട്ടിനോ പറഞ്ഞു.

PSG മുൻ പരിശീലകൻ തോമസ് ടുച്ചൽ നേരിട്ട വിമർശനങ്ങളിലൊന്ന് മാഴ്‌സെയോട് തോറ്റതാണ്, ദീർഘകാല എതിരാളിക്കെതിരെ പിഎസ്‌ജിയുടെ അപരാജിത സ്‌ട്രീക്ക് മാഴ്‌സെ തട്ടിയെടുത്തു.
അതിനാൽ തന്നെ , മാഴ്‌സെയുടെ മൈതാനമായ സ്റ്റേഡിയം വെലോഡ്രോമിൽ വെച്ചുനടക്കുന്ന മത്സരത്തിൽ PSG പരിശീലകൻ മൗറിസിയോ പോചെട്ടിനോ തോൽക്കാൻ ആഗ്രഹിക്കുന്നില്ല.

ഈ മാസം 25-ന് പുലർച്ചെ 12:15 നാണ് ഈ മത്സരം അരങ്ങേറുന്നത്. ലീഗ് 1 പോയന്റ് ടേബിളിൽ 10 മത്സരങ്ങളിൽ നിന്ന് 27 പോയന്റുമായി ഒന്നാമതാണ് PSG. മാഴ്‌സെ 9 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി മൂന്നാം സ്ഥാനത്തുമാണ്.

“നെയ്മറിനും എംബാപ്പെയെക്കാളും എളുപ്പമാണ് ലുകാകു”-തോമസ് ട്യൂഷൽ

രാജാവ് നഗ്നനാണ് പൂർണ നഗ്നൻ -ഓൾഡ് ട്രാഫോഡിൽ തകർന്നടിഞ്ഞു ചെകുത്താൻമ്മാർ…