in ,

രാജാവ് നഗ്നനാണ് പൂർണ നഗ്നൻ -ഓൾഡ് ട്രാഫോഡിൽ തകർന്നടിഞ്ഞു ചെകുത്താൻമ്മാർ…

Liverpool vs Manchester United

മാഞ്ചസ്റ്ററിന്റെ എല്ലാ പോരായ്മയും തുറന്നു കാട്ടപ്പെട്ട മത്സരം – മാറ്റം അനിവാര്യം- ബലഹീനകതകൾ ഇനിയെങ്കിലും മനസിലാക്കിയില്ല എങ്കിൽ നഷ്ടം നികത്താനാവാത്തതു ആകും. പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിറങ്ങുമ്പോൾ മാഞ്ചെസ്റ്റെർ യുണൈറ്റഡ് പ്രതിരോധ താരം റാഫേൽ വരാനെയുടെ അഭാവം ലിവർപൂളിന് കിക്കോഫിനു മുൻപ് തന്നെ ഒരു മേൽക്കൈ നൽകിയിരുന്നു.

ലിവർപൂളിന്റെ ശക്തമായ ഡിഫെൻസ് ലൈനിനെ മറികടന്നു ചെകുത്താൻപ്പട ആദ്യ മിനുട്ടിൽ തന്നെ ലീഡ് എടുക്കും എന്നു തോന്നിച്ചെങ്കിലും ബ്രൂണോയുടെ ഷോട്ട് ഓഫ് ടാർഗറ്റ് ആയി. നിമിഷങ്ങൾക്കകം യുണൈറ്റഡിന്റെ ഡിഫെൻസ് ലൈനിന്റെ ബലഹീനത മുതലെടുത്തു സല നടത്തിയ മികച്ച മുന്നേറ്റത്തിനിടുവിൽ നൽകിയ പന്തു ടാപ്പ് ചെയ്തു വല നിറച്ചു നബി കീറ്റ റെഡ്‌സിന്റെ ആദ്യ ലീഡ് എടുത്തു.

Liverpool vs Manchester United

മാഞ്ചെസ്റ്റിനു മത്സരത്തിൽ തിരിച്ചു വരാൻ സമയം നൽകാതെ മറ്റൊരു പ്രതിരോധ പിഴവ് മുതലെടുത്തു ഡീഗോ ജോട്ടയിലൂടെ രണ്ടാം ഗോളും കണ്ടെത്തിയ ലിവർപൂൾ മത്സരത്തിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തി. തിരിച്ചു വരവുകൾക്കു പേര് കേട്ട മാഞ്ചസ്റ്റർ പിറകോട്ട് പോകാൻ ഒരുക്കമല്ലായിരുന്നു തുടരെ തുടരെ ലിവർപൂൾ പ്രതിരോധം ഭേദിച്ചു മുന്നേറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. എന്നാൽ വിർജിൽ വാൻ ഡിക്കും, ട്രെന്റ് അലക്സണ്ടെർ അർണോൾഡും, റോബർട്സനും, കൊനട്ടയും അണി നിരന്ന ഡിഫെൻസ് മറികടക്കാൻ ആയില്ല.

പിന്നിയിട്ടങ്ങോട്ട് ആടിയുലഞ്ഞ മാഞ്ചെസ്റ്റെർ പ്രതിരോധത്തിലൂടെ മുഹമ്മദ് സല ആടി തിമിർക്കുന്ന കാഴ്ചയാണ് ഓൾഡ് ട്രാഫോഡിൽ കാണാനായത്. 38,45,50 മിനിറ്റുകളിൽ മാഞ്ചസ്റ്ററിന്റെ ഹൃദയം തുളച്ചു തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ ഇനിയൊരു തിരിച്ചു വരവിനു സാധ്യമല്ല എന്ന് ഏതൊരു യുണൈറ്റഡ് ആരാധകനും ഉറപ്പിച്ചിരുന്നു.


റൊണാൾഡോ തന്റെ പ്രതാപ കാലത്തെ അനുസ്മരിക്കും വിധം ഒരു കിടിലം ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് കോളിൽ കുടുങ്ങി, രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ പോഗ്ബ നബി കീറ്റയെ ഫൗൾ ചെയ്തതിനു റെഡ് കാർഡ് കണ്ടു പുറത്തു പോയതോടെ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ യുണൈറ്റഡ് ആരാധകർ സ്റ്റേഡിയം വിട്ടൊഴിയുന്ന കാഴചയും കാണാനായി പിന്നിയിട് അങ്ങോട്ട്.

ആദ്യ പകുതിയിൽ റെഡ്സ് വലയിലേക്ക് ഷോട്ടുകൾ പായിക്കാൻ ചെകുത്താൻമ്മാർക്ക് ആയെങ്കിലും, രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയത് നന്നായി മാഞ്ചസ്റ്റർ നിരയിൽ നിഴലിച്ചു. മുന്നേറ്റങ്ങൾക്ക് ആദ്യ പകുതിയിലെ മൂർച്ച ഇല്ലാതായി. ഈ പരാജയത്തോടെ പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകോട്ടടിക്കുകയാണ്. ശക്തമായ തിരിച്ചു വരവും മികച്ച തന്ത്രങ്ങളും ഇല്ല എങ്കിൽ മറ്റൊരു trophyless സീസണപ്പുറത്തേക്ക് മറ്റൊന്നും സ്വപ്നം കാണാൻ കൂടി യുണൈറ്റഡിന് ആകില്ല.

ഫ്രഞ്ച് ലീഗിലെ എൽക്ലാസിക്കോക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി PSG പരിശീലകൻ

പാക്കിസ്ഥാനോട് തോറ്റാൽ എന്താണിത്ര കുഴപ്പം അവരും മനുഷ്യരാണ് സാധാരണ താരങ്ങളാണ്…