in

പാക്കിസ്ഥാനോട് തോറ്റാൽ എന്താണിത്ര കുഴപ്പം അവരും മനുഷ്യരാണ് സാധാരണ താരങ്ങളാണ്…

Kohli and Babar

മറ്റാരോടു തോറ്റാലും പാകിസ്താനോട് ഇന്ത്യ തോൽക്കാൻ പാടില്ല എന്ന് ഭൂരിഭാഗം ആൾക്കാരും പറയുന്നത് കേൾക്കുന്നു. അടുത്ത സുഹൃത്തുക്കൾ പോലും. അതെന്തുകൊണ്ടാണ് അങ്ങനെയൊരു ചിന്ത വരുന്നതെന്ന് മനസിലാവുന്നില്ല. പാകിസ്താന് മേലെ വിജയിക്കണമെന്ന അതിയായ ആഗ്രഹം എവിടെ നിന്നാണ് വരുന്നത്?

പാകിസ്ഥാനിലെ തീവ്രവാദികളെ പോലെ തന്നെയാണോ അവിടുത്തെ കളിക്കാരെയും ജനങ്ങളെയും കാണുന്നത്? അതോ പാകിസ്ഥാൻ കളിക്കാർ മോശമായി പെരുമാറുന്നവരാണോ? എന്റെ അറിവിൽ പാകിസ്ഥാൻ ടീം അന്നും ഇന്നും വളരെ മാന്യമായി കളിക്കളത്തിൽ ഇടപെടുന്നവരാണ്.

Kohli and Babar

ചില സമയങ്ങളിൽ അവരുടെ പ്രവർത്തികൾ അതൊരു വിടാറുണ്ട്, ശ്രദ്ധിച്ചാൽ അത് അറിയാൻ കഴിയും അപ്പോഴൊക്കെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളും അതുപോലെതന്നെ അവരേ വിളറി പിടിപ്പിക്കുവാൻ പോന്നതായിരുന്നു ഇരുഭാഗത്തുമുള്ള ആളുകൾ പരസ്പരം പ്രകോപിപ്പിച്ചിരുന്നു.

അഗ്രെഷനും കൃത്രിമത്വവും കളിക്കളത്തിൽ കൂടുതൽ കാണിച്ചിട്ടുള്ളത് ഓസ്‌ട്രേലിയയും ബംഗ്ലാദേശുമാണ്. വംശീയ അധിക്ഷേപങ്ങളും നന്നായി ഉണ്ടായ ചരിത്രമുണ്ട്.

കളി മികവാണ് കാരണമെങ്കിൽ ഇന്ത്യക്ക് മേൽ പാകിസ്താനെക്കാൾ വിജയ ശതമാനം ഉള്ള ന്യൂസീലൻഡിനോടും ഓസ്ട്രേലിയയോടും കളിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ അതിയായ വികാരം ഇല്ലാത്തത്?

ഇവിടെ രാജ്യസ്നേഹം കൊണ്ടു ക്രിക്കറ്റ്‌ കളി കാണുന്നവരാണോ അതോ കളിമികവുകൊണ്ട് മാത്രം ഒരു ടീമിന്റെ പക്ഷം പിടിച്ചവരാണോ കൂടുതലുള്ളന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്.

രാജാവ് നഗ്നനാണ് പൂർണ നഗ്നൻ -ഓൾഡ് ട്രാഫോഡിൽ തകർന്നടിഞ്ഞു ചെകുത്താൻമ്മാർ…

വമ്പന്മാരെ തൂക്കിയടിച്ചു കടുവകൾ ഇന്ത്യൻ കരുത്തു തെളിയിച്ചു.