മുൻ പി എസ് ജി താരവും അർജന്റീനയുടെ സൂപ്പർ താരവുമായ എയ്ഞ്ചൽ ഡി മരിയ ജുവന്റസിലേക്കെന്ന് റിപ്പോർട്ടുകൾ. നാളെ ജുവന്റസുമായി താരത്തിന്റെ ഏജന്റ് ചർച്ച നടത്തും. ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ റോമിയോ അഗ്രെസ്റ്റിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം താരം പി എസ് ജി യിൽ തന്റെ അവസാന മത്സരം കളിച്ചിരുന്നു.മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്നാണ് താരം പി എസ് ജി യിലേക്കെത്തിയത്. ഏഴു വർഷത്തിന് ശേഷമാണ് താരം ക്ലബ് വിടുന്നത്.
നിലവിൽ 999.84 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. വലത് വിങ്ങാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. ഇടതു വിങ്ങിലും അറ്റാക്കിങ് മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും.
2015 ൽ 5.25 ബില്യൺ ഇന്ത്യൻ രൂപക്കാണ് താരം പി എസ് ജി യിലേക്കെത്തിയത്. ഈ സീസണിൽ പി എസ് ജി ക്ക് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളും ഒൻപത് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്. കരിയറിൽ പി എസ് ജി ക്ക് വേണ്ടി കളിച്ച 295 മത്സരങ്ങളിൽ നിന്ന് 93 ഗോളും 119 അസ്സിസ്റ്റും ഡി മരിയ സ്വന്തമാക്കിട്ടുണ്ട്.