കഴിഞ്ഞ സീസണിന് ഇടയിലാണ് മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായി രാൾഫ് രാഗ്നിക്ക് ചുമതല ഏറ്റത്. സീസണിലെ ബാക്കിയുള്ള മത്സരത്തിലെ പരിശീലക വേഷത്തിന് ശേഷം രണ്ട് വർഷത്തെ ടീമിന്റെ ഉപദേഷ്ടാവ് എന്നാ വ്യവസ്ഥയിലാണ് അദ്ദേഹം യുണൈറ്റഡിലേക്കെത്തിയത്. എന്നാൽ കഴിഞ്ഞ മാസം ഓസ്‌ട്രിയ ദേശീയ ടീമിന്റെ പരിശീലകനായി രാഗ്നിക്ക് സ്ഥാനമേൽക്കാൻ ഇടയായി.
മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഉപദേഷ്ടവായി താൻ തുടരുമെന്ന് അദ്ദേഹം അന്നേ വ്യക്തമാക്കിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം രാഗ്നിക്ക് അപ്രതീക്ഷിതമായി ഈ പദവിയും രാജിവെച്ചിരുന്നു. രണ്ട് ചുമതല കൂടി തനിക്ക് വഹിക്കാൻ കഴിയില്ലെന്ന വിശദീകരണമാണ് രാഗ്നിക്ക് നൽകിയത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ രാഗ്നിക്ക് രാജിവെച്ചതല്ല മറിച്ചു അദ്ദേഹത്തെ പുറത്താക്കിയതാണ് എന്നാ രീതിയിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.ഇതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. തന്റെ യൂ ട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം ഈ കാര്യം റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
എറിക് ടെൻ ഹാഗും രാൾഫ് രാഗ്നിക്കും തമ്മിൽ ഒരു പ്രശ്നവുമില്ല. പക്ഷെ ഇവരെ പോലെയുള്ള രണ്ട് വ്യക്തികളെ മാനേജ് ചെയ്യുക യുണൈറ്റഡ് മാനേജ്മെന്റിന് ശ്രമകരമായ കാര്യമാണ്. അത് മാത്രമല്ല രാഗ്നിക്കിനോടും അദ്ദേഹത്തിന്റെ പരിശീലന സംഘത്തോടും യുണൈറ്റഡിലെ ചില താരങ്ങൾക്ക് എതിർപ്പ് ഉണ്ടായിരുന്നു.
രാഗ്നിക്കിന്റെ ചിന്തകളും മാനേജ്മെന്റിന്റെ ചിന്തകളും ഒരിക്കലും ഒത്തുപോകുന്നുണ്ടായില്ല. ജനുവരിയിൽ ലൂയിസ് ഡയസ് അടക്കം പല മുൻ നിര താരങ്ങളെയും ടീമിൽ എത്തിക്കണമെന്ന് രാഗ്നിക്ക് ആവശ്യപെട്ടെങ്കിലും മാനേജ്മെന്റ് ഇത് വിസമ്മതിച്ചിരുന്നു എന്ന് കഴിഞ്ഞ ആഴ്ചകളിൽ രാഗ്നിക്ക് വ്യക്തമാക്കിയിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ രാഗ്നിക്കും യുണൈറ്റഡും തമ്മിൽ അത്ര രസത്തിലായിരുന്നില്ലെന്നും ഫാബ്രിസിയോ കൂട്ടിച്ചേർത്തു.