in , ,

ബ്ലാസ്റ്റേഴ്സിൽ നേടാൻ സാധിക്കാത്തത് ഡയസ് മുംബൈക്ക് വേണ്ടി നേടുന്നു…

മുംബൈക്കൊപ്പം കിരീടങ്ങൾ നേടാനുള്ള തന്റെ ആഗ്രഹവും അന്ന് താരം വെളിപ്പെടുത്തി‌‌യ താരം ഇപ്പോൾ മുംബൈക്ക് വേണ്ടി അതെല്ലാം നേടാൻ പോവുന്ന സന്തോഷത്തിലാണ് മുംബൈ സിറ്റി എഫ് സി 2022-23 സീസൺ ഐ എസ് എൽഷീൽഡ് വിജയികളായതോടെ ഈ സീസണ് മുൻപ് ഡയസ് പറഞ്ഞ ആഗ്രഹങ്ങളും സഫലമായിരിക്കുകയാണ്.

ഡയസ് പറഞ്ഞ കാര്യങ്ങൾ മുംബൈയിൽ നടക്കുന്നു..?

കഴിഞ്ഞ സീസണ് ശേഷം ബ്ലാസ്റ്റേഴ്സ് വിട്ട് മുംബൈ സിറ്റി എഫ് സിയിലേക്ക് ചേക്കേറിയ ഡയസ് പുതിയ ക്ലബ്ബിൽ എത്തിയതിന് ശേഷം ചില ആഗ്രഹങ്ങളും വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ മുംബൈ സിറ്റിയിൽ എത്തി തന്റെ ആദ്യ സീസണിൽ തന്നെ ഡയസ് ആഗ്രഹിച്ചത് പോലെ ചിലതൊക്കെ നടന്നിരിക്കുന്നു.മുംബൈ ഈ സീസണിലെ ഐ സ് എൽ ഒന്നാം സ്ഥാനക്കാരായിയാണ് അവരുടെ പ്ലേ ഓഫ് പ്രവേശനം.

വലിയ പ്രതീക്ഷകളോടെ സ്വന്തമാക്കിയ ജോർജ്‌ പെരെയ്ര ഡയസ് തന്റെ എല്ലാ മികവുകളും പുറത്തെടുത്ത് കളിക്കുന്നതാണ് മുംബൈ സിറ്റി എഫ് സിയിൽ കണ്ടത്. ബ്ലാസ്റ്റേഴ്സിൽ ഡയസ് നടത്തിയ ഒരു പ്രകടനം തന്നെ മുംബൈക്കും നടത്താനായി.ഈ സീസണിൽ ലീഗ് ഘട്ടത്തിൽ 18 മത്സരങ്ങളിൽ മുംബൈക്കായി ഇറങ്ങിയ താരം 11 ഗോളുകൾ നേടിയതിനൊപ്പം 6 ഗോളുകൾക്ക് വഴിയുമൊരുക്കി. കഴിഞ്ഞ സീസണിനെ വെല്ലുന്ന പ്രകടനം‌. ബ്ലാസ്റ്റേഴ്സിനായി പോയ സീസണിൽ 8 ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു ഈ അർജന്റൈൻ മുന്നേറ്റ താരത്തിന്റെ സമ്പാദ്യം.

എതിരാളികളെയെല്ലാം അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു 2022-23 സീസൺ ഐ എസ് എല്ലിന്റെ ലീഗ് ഘട്ടത്തിൽ മുംബൈ സിറ്റി എഫ് സിയുടെ കുതിപ്പ്. 20 ലീഗ് മത്സരങ്ങളിൽ നിന്ന് 14 വിജയവും, 4 സമനിലകളും ഉൾപ്പെടെ 46 പോയിന്റ് കരസ്ഥമാക്കിയാണ് മുംബൈ ഷീൽഡ് വിജയികളായത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങളെന്ന റെക്കോർഡും ഇക്കുറി മുംബൈക്ക് സ്വന്തമായി. ലീഗ് ഘട്ടത്തിൽ ഇക്കുറി 54 ഗോളുകൾ അടിച്ചു കൂട്ടിയ മുംബൈ, 21 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐ എസ് എൽ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഒരു താരമാണ് ഡയസ് ഇക്കുറി മുംബൈയുടെ ഷീൽഡ് നേട്ടത്തിന് പിന്നിലും പ്രധാനിയായിരുന്നു ഈ അർജന്റീയൻ സ്റ്റാർ സ്‌ട്രൈക്കർ.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള കഴിഞ്ഞ സീസൺ ഐ എസ് എൽ താൻ ശരിക്കും ആസ്വദിച്ചെന്ന് മുംബൈയിലെത്തിയതിന് ശേഷം പറഞ്ഞ ഡയസ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ഇനിയും ഏറെ തനിക്ക്‌ സ്വന്തമാക്കാനുണ്ട് എന്നും തന്റെ നേട്ടങ്ങളുടെ വലിയ സ്വപ്‌നങ്ങൾ ഡയസ് വ്യക്തമാക്കിയിരുന്നു.

മുംബൈക്കൊപ്പം കിരീടങ്ങൾ നേടാനുള്ള തന്റെ ആഗ്രഹവും അന്ന് താരം വെളിപ്പെടുത്തി‌‌യ താരം ഇപ്പോൾ മുംബൈക്ക് വേണ്ടി അതെല്ലാം നേടാൻ പോവുന്ന സന്തോഷത്തിലാണ് മുംബൈ സിറ്റി എഫ് സി 2022-23 സീസൺ ഐ എസ് എൽഷീൽഡ് വിജയികളായതോടെ ഈ സീസണ് മുൻപ് ഡയസ് പറഞ്ഞ ആഗ്രഹങ്ങളും സഫലമായിരിക്കുകയാണ്.

അവസാന മത്സരം ബ്ലാസ്റ്റേഴ്സിന് ജയിക്കാനാവുമോ നോക്കാം…?

ഒടുവിൽ ഐഎസ്എൽ സീസണിലെ ഫൈനൽ സ്റ്റേഡിയം ഉറപ്പിച്ചു?