സോനു.കെ : യുവന്റസിന്റെ അർജന്റീന സൂപ്പർ താരമായ പൌലോ ഡിബാലയുടെ വീട് കൊള്ളയടിക്കപ്പെട്ടു.
താരം വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊള്ള നടന്നത്. കഴിഞ്ഞ യുവന്റസിന്റെ മത്സരത്തിൽ പേശിവേദനയെ തുടർന്ന് ഡൈബാല പരിക്കിന്റെ പിടിയിലാണ് , അതിനാൽ ബുധനാഴ്ച രാത്രി യുവന്റസ് സെനിറ്റിനെ നേരിട്ട മത്സരത്തിൽ തന്റെ ടീമായ യുവന്റസിന് വേണ്ടി ബൂട്ടണിയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല .
എന്നിരുന്നാലും, ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ അവരുടെ വീട്ടിൽ മോഷണം നടക്കുമ്പോൾ പൌലോ ഡിബാലയോ അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഒറിയാന സബാറ്റിനിയോ വീട്ടിൽ ഉണ്ടായിരുന്നില്ല.
ഇറ്റലിയിൽ നിന്നുള്ള ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, ഡിബാലയുടെ വീടിന് ചുറ്റുമുള്ള പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന ഒരു സുരക്ഷാ ജീവനക്കാരൻ ഡിബാലയുടെ വീടിന് ചുറ്റും സംശയാസ്പദമായ ചലനങ്ങൾ കണ്ടപ്പോൾ അലാറം നൽകുകയായിരുന്നു .
എന്നിരുന്നാലും, ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകളിൽ പറയുന്നത് ഡിബാലയുടെ വാച്ചുകളുടെ ശേഖരം ഉൾക്കൊള്ളുന്ന കൊള്ളയുമായി മോഷ്ടാക്കൾക്ക് ഡിബാലയുടെ വീട് വിടാൻ കഴിഞ്ഞു.
ഇതാദ്യമായല്ല മോഷണക്കാർ യുവന്റസ് കളിക്കാരെ ടൂറിനിലെ അവരുടെ വീടുകളിൽ കൊള്ളയടിക്കാൻ ലക്ഷ്യമിടുന്നത്.
ജനുവരിയിൽ, SPAL നെതിരെ യുവന്റസിന്റെ കോപ്പ ഇറ്റാലിയ പോരാട്ടത്തിനിടെ യുവന്റസ് താരമായ വെസ്റ്റൺ മക്കെന്നിയുടെ വീട് കൊള്ളയടിക്കപ്പെട്ടിരുന്നു .