കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഹൃദയം കവർന്ന താരങ്ങളെ റാഞ്ചിക്കൊണ്ടു പോകുന്ന പതിവ് ജംഷെഡ്പൂർ FC ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായിരുന്ന സ്റ്റീവ് കോപ്പൽ എന്ന അവരുടെ കൊപ്പൽ ആശാനെ ആയിരുന്നു അവർ ആദ്യം പൊക്കിയത്.
പിന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ കുടിയിരുന്ന കെർവൻസ് ബെൽഫോർട്ട് എന്ന ഹെയ്റ്റി താരതമ്യം അവ റാഞ്ചി, പിന്നീട് ആ പരമ്പര അങ്ങനെ തുടർന്നു. ബ്ലാസ്റ്റേഴ്സിന്റെ പല നിർണായക താരങ്ങളും ജംഷഡ്പൂർ എഫ് സി യുടെ കൂടാരത്തിൽ എത്തി.
കഴിഞ്ഞ സീസണിൽ അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഓസ്ട്രേലിയയിൽ മണ്ണിൽ നിന്നുംഎ ത്തിയ ജോർദാൻ മുറെ പിന്നീട് അവരുടെ ആവേശമായി മാറി. ഒരു സീസണിൽ കൂടി അദ്ദേഹം കൊമ്പൻ മാർക്ക് ഒപ്പം കളിക്കണം എന്ന് ആശിക്കാത്ത ബ്ലാസ്റ്റേഴ്സ് ആരാധകർ ആരും തന്നെ ഇല്ല.
എന്നാൽ അവിടെയും പ്രണയിനിയെ പ്രണയിതാവിന്റെ അടുത്ത് നിന്നും തട്ടിക്കൊണ്ടുപോകുന്ന വില്ലൻ വേഷത്തിൽ ജംഷഡ്പൂർ എഫ് സി അവതരിച്ചു. അവർ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയത്തുടിപ്പ് ആയിരുന്ന ജോർദാൻ മുറയെ പൊക്കി. എന്നാൽ കളി ക്ലൈമാക്സിലേക്ക് അടുത്തപ്പോൾ ജംഷഡ്പൂർ മറ്റൊരു നീക്കം കൂടി നടത്തുകയാണ്.
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഋത്വിക് ദാസിനെ ജംഷഡ്പൂർ എഫ് സി മൂന്ന് വർഷത്തെ കരാറിൽ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായിരുന്നു ഈ താരം