അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹൃദയം ഇപ്പോഴും ക്ലബ്ബ് ബാഴ്സലോണക്ക് വേണ്ടി തുടിക്കുന്നുണ്ടായിരിക്കാം. അതുപോലെ തന്നെയാണ് ഓരോ ബാഴ്സലോണ ആരാധകന്റെയും ഹൃദയത്തുടിപ്പുകൾ ലയണൽ മെസ്സി എന്ന അവരുടെ സ്വന്തം മിശിഹായുടെ കാൽ കുറിപ്പുകൾക്കൊപ്പം ചേർന്നിരിക്കുകയാണ്.
അരാധകർ മാത്രമല്ല ബാഴ്സലോണയിൽ നിലവിൽ കളിക്കുന്ന താരങ്ങളുടെ ഹൃദയത്തിലും ലയണൽ മെസ്സി എന്ന താരത്തിന്റെ സ്ഥാനം വളരെ വലുതാണ് അതുകൊണ്ടുതന്നെ അദ്ദേഹവുമായി തങ്ങളെ താരതമ്യം ചെയ്യാൻ പോലും ബാർസലോണ താരങ്ങൾ അനുവദിക്കില്ല.
ലയണൽ മെസിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബാഴ്സലോണയുടെ യുവ സൂപ്പർ താരം അൻസു ഫാറ്റി പറഞ്ഞു. മെസ്സിയുടെ പിൻഗാമി എന്ന ലോക ഫുട്ബോൾ ഭൂപടത്തിൽ വാഴ്ത്തപ്പെടുന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം.
ബാഴ്സയുമായുള്ള കരാർ 2027വരെ പുതുക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് 18 കാരനായ അൻസു ഫാറ്റി മെസിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് അഭ്യർത്ഥിച്ചത്.
❝ മെസിയെ പോലെയാകാൻ ആർക്കും സാധിക്കില്ല. ലയണൽ മെസിയുടെ നേട്ടങ്ങൾക്ക് ഒപ്പമെത്താൻ ഒരാൾക്കും കഴിയില്ല. എനിക്ക് ഞാനാകാൻ മാത്രമേ പറ്റൂ, ഞാൻ ഇതുവരെ കാര്യമായി ഒന്നും നേടിയിട്ടില്ല ❞.