in

ഈ എട്ടുപേർ ജനിച്ചത് സൗത്ത് ആഫ്രിക്കയിൽ, ലോകകപ്പ് കളിക്കുന്നത് മറ്റു ടീമുകളിൽ!

RSA born players

1) Roelof van der Merwe – നെതർലെന്റ്സ്; സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച സ്പിൻ – ഓൾറൗണ്ടർ Roelof van der Merwe യെ ഓർക്കുന്നുണ്ടാവാം. ഈ ലോകകപ്പിൽ നെതർലെന്റ്സിന്റെ ഭാഗമാണ് ഈ 36- കാരൻ.

2) ജേസൻ റോയ് – ഇംഗ്ലണ്ട്; ഇംഗ്ലണ്ടിന്റെ ഓപണർ ബാറ്റർ ജേസൻ റോയും സൗത്ത് ആഫ്രിക്കയിലെ ഡർബണിലാണ് ജനിച്ചത്. 2019 ലോകകപ്പ് ജയിച്ച ടീമിന്റെയും ഭാഗമായിരുന്ന റോയ് നിലവിലെ സ്ക്വാഡിന്റയും ഭാഗമാണ്.

RSA born players

3) Curtis Campher – അയർലന്റ്അ; യർലന്റിന്റെ യുവ പേസർ Curtis Campher ജനിച്ചത് സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നെതർലെന്റ്സിനെതിരെ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

4) Shane Getkate – അയർലന്റ് അയർലന്റ് സ്ക്വാഡിലെ മറ്റൊരു സൗത്ത് ആഫ്രിക്കക്കാരൻ ആണ് Shane Getkate. ഡർബണിൽ ജനിച്ച ഗെറ്റ്കേറ്റ് പേസ് ബൗളിങ് ഓൾറൗണ്ടർ ആണ്.

5) ഡേവിഡ് വീസെ – നമീബിയ; 2016 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി കളിച്ച പേസ് – ഓൾറൗണ്ടറാണ് ഡേവിഡ് വീസെ. നിലവിൽ നമീബിയക്ക് വേണ്ടിയാണ് വീസെ കളിക്കുന്നത്. IPL ൽ RCB ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

6) ഡെവോൺ കോൺവേ ന്യൂസിലാന്റ്. ന്യൂസിലാന്റിന്റെ സ്റ്റാർ ഓപണർ ഡെവോൺ കോൺവേ അഞ്ച് വർഷം മുൻപ് വരെ സൗത്ത് ആഫ്രിക്കയുടെ ആഭ്യന്തര ലീഗുകളിൽ സജീവമായിരുന്ന പ്ലയർ ആണ്. ഇടംകൈയ്യൻ ആയ കോൺവേ വിക്കറ്റ് കീപ്പർ റോളിലും പ്രത്യക്ഷപ്പെടാറുണ്ട്. 2020 ൽ ന്യൂസിലാന്റിന് വേണ്ടി അരങ്ങേറ്റം കുറിച്ച കോൺവേ ഈ ലോകകപ്പിൽ ടീമിലെ പ്രാധാനിയാണ്.

7) ഗ്ലെൻ ഫിലിപ്സ് – ന്യൂസിലാന്റ്. ; ന്യൂസിലാന്റ് സ്ക്വാഡിലെ മറ്റൊരു സൗത്ത് ആഫ്രിക്കക്കാരൻ ആണ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഗ്ലെൻ ഫിലിപ്സ്. ടൂർണമെന്റിൽ ന്യൂസിലാന്റിന് വേണ്ടി വിക്കറ്റ് കീപ്പർ റോൾ ചെയ്യുക ഫിലിപ്സ് തന്നെയാവും. ഫിലിപ്സ് ഇത്തവണ രാജസ്ഥാന് വേണ്ടി IPL അരങ്ങേറ്റം നടത്തിയിരുന്നു

8 ) ടോം കറൺ – ഇംഗ്ലണ്ട്. ; ഇംഗ്ലണ്ടിന്റെ പേസ് ഓൾറൗണ്ടർ ടോം കറണാണ് ഈ ലിസ്റ്റിലെ അവസാനത്തെ ആൾ. ചെറിയ പ്രായത്തില്‍ തന്നെ ഇംഗ്ലണ്ടിലേക്ക് എത്തിയ കറൺ നിലവിൽ ഇംഗ്ലണ്ട് വൈറ്റ് ബോൾ സ്ക്വാഡുകളുടെ ഭാഗമാണ്. ലോകകപ്പിനുള്ള റിസര്‍വ് സ്ക്വാഡിൽ ഭാഗമായിരുന്ന കറൺ, സഹോദരന്‍ സാം കറണിന് പരിക്കേറ്റതിനെ തുടർന്നാണ് സ്ക്വാഡിലേക്ക് എത്തിയത്.

ബ്രസീൽ ആരാധകരും PSG ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന സന്തോഷവാർത്ത വരുന്നു…

മെസ്സിക്ക് തുല്യൻ മെസ്സി മാത്രം, ആരും അദ്ദേഹവുമായുള്ള താരതമ്യത്തിന് യോഗ്യനല്ല…