മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ വളരെ കടുത്ത ഒരു പ്രതിസന്ധിയിൽ കൂടിയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പോയ ട്രാൻസ്ഫർ വിൻഡോയിൽ 130 മില്യണിലേറെ ചെലവായ ശേഷവും ടീമിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കി കൊടുക്കുവാൻ ഈ പരിശീലകന് സാധിച്ചില്ല, ഈ സാഹചര്യത്തിൽ ആരാധകർ മാത്രമല്ല ക്ലബ്ബിലെ സീനിയർ താരങ്ങളും പരിശീലകന് എതിരെ തിരിഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വൻതുക ചെലവഴിച്ച ശേഷവും കളിക്കളത്തിൽ ടീമിൻറെ പ്രകടനത്തിന് യാതൊരുവിധ പുരോഗതിയും ഉണ്ടാകുന്നില്ല. വ്യക്തിഗത മികവുകളുടെ പേരിൽ മാത്രമാണ് പേരിനെങ്കിലും ഇപ്പോൾ യുണൈറ്റഡ് ടീമിന് വിജയം കാണുവാൻ കഴിയുന്നത്. ഇതുവരെ ക്രിയാത്മകമായ ഒരു തന്ത്രം ടീമിന് ഉപദേശിക്കാൻ പരിശീലകന് കഴിഞ്ഞിട്ടില്ല.
ഇതുവരെ ടീമിലെ താരങ്ങളെല്ലാം പരിശീലകന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞതാണ് കിട്ടുന്ന റിപ്പോർട്ട്. ഇനിയും നിലവാരം പുലർത്താൻ കഴിഞ്ഞില്ല എങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോ ടീം വിട്ടുപോകുമെന്നു തുറന്നടിച്ചത് ആയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
12 വർഷത്തിന് ശേഷം ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ക്ലബ്ബിനായി മിന്നുന്ന ഫോമിലാണ്, 12 മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ നേടി – എന്നാൽ റെഡ് ഡെവിൾസിന്റെ അവസാന 12 മത്സരങ്ങളിൽ ആറെണ്ണം തോൽക്കുന്നത് തടയാൻ ക്രിസ്റ്റ്യാനോയുടെ ഗോളുകൾക്കായില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ 11 കളികളിൽ നിന്ന് 17 പോയിന്റുമായി ആറാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ലിവർപൂളിന് അഞ്ച് പോയിന്റ് പിന്നിലാണ്. പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനക്കാർക്ക് മാത്രമേ ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ടീമിലെ സീനിയർ താരങ്ങൾ എല്ലാവരും തന്നെ പരിശീലകനെ തിരിഞ്ഞിരിക്കുകയാണ് എന്നാണ് യുണൈറ്റഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്