ബാഴ്‌സലോണയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് പരിശീലകൻ സാവി. ബാഴ്‌സയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ നിരവധി ട്രാൻസ്ഫറുകൾക്കും സാവി ശ്രമിക്കുന്നുണ്ട്. കൂടുതൽ കൗമാര താരങ്ങളെ ടീമിലെത്തിച്ച് ഒരു ദീർഘകാല പദ്ധതിയാണ് സാവിക്ക് മുന്നിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൗമാര താരങ്ങളെ ടീമിലെത്തിക്കുന്നതോടൊപ്പം പരിചയ സമ്പന്നരായ താരങ്ങളെ തിരികെ കൊണ്ട് വന്ന് കൗമാര താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം കൂടി നൽകാനൊരുങ്ങുകയാണ് സാവി. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുൻ താരം ഡാനി ആൽവസിനെ സാവി തിരികെ ടീമിലെത്തിച്ചത്.
ഡാനി ആൽവസിനെ ടീമിലെത്തിച്ചതിന് പിന്നാലെ മറ്റൊരു മുൻ താരത്തെ കൂടിയ ടീമിലെത്തിക്കാനൊരുങ്ങുകയാണ് സാവി. മധ്യനിര താരം തിയാഗോയെയാണ് സാവി തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കുന്നത്.
2008 മുതൽ 2013 വരെ ബാഴസയുടെ ഭാഗമായിരുന്നു തിയാഗോ നിലവിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ താരമാണ്. 30 കാരനായ താരം മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരം കൂടിയാണ്. ഈ താരത്തെയാണ് സാവി വീണ്ടും ബാഴ്സയിലേക്ക് തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നത്.
എന്നാൽ തിയാഗോയെ ടീമിലെത്തിക്കുന്നതിൽ ചില ആരാധകർക്ക് വിയോജിപ്പുണ്ട്. കാരണം നിരന്തരം പരിക്ക് അലട്ടുന്ന താരമാണ് തിയാഗോ. പരിക്ക് അലട്ടുന്ന താരം ബാഴ്സയ്ക്ക് മുതൽ കൂട്ടാവില്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം.